ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് അധ്യയന വർഷത്തിന് ആഘോഷപൂർവമായ സമാപനം

മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ്  വിദ്യാർത്ഥികൾ  വിജയകരമായ മറ്റൊരു അധ്യയന വർഷത്തിന്റെ  പര്യവസാനം സമുചിതമായി  മാർച്ച് 8 ന്  ഓൺലൈനായി ആഘോഷിച്ചു. വെർച്വൽ പ്ലാറ്റ്‌ഫോമിൽ  വിദ്യാർത്ഥികൾ  വിവിധ പരിപാടികൾ  സംഘടിപ്പിച്ചു.   മനോഹരമായ നൃത്തങ്ങൾ, പാട്ടുകൾ, ചിന്തനീയമായ പ്രസംഗങ്ങൾ, വർണ്ണാഭമായ പ്ലക്കാർഡുകൾ എന്നിവ അവർ അവതരിപ്പിച്ചു. സമപ്രായക്കാർക്കും അധ്യാപകർക്കും ഇടയിൽ അവരുടെ ചിന്തകൾ  പങ്കിടുന്നതിനും അവർ  മനോഹരമായ നിമിഷങ്ങൾ ചിലവഴിച്ചു.  പ്രത്യേകിച്ചും കഴിഞ്ഞ വർഷത്തെ അവരുടെ ഓൺലൈൻ ക്ലാസ് റൂമിന്റെ സവിശേഷ അനുഭവങ്ങളെക്കുറിച്ച് അവർ വാചാലരായി. എല്ലാ പ്രവർത്തനങ്ങൾക്കും വിദ്യാർത്ഥികളിൽ നിന്ന് ആവേശകരമായ പ്രതികരണങ്ങൾ ലഭിച്ചു. 1, 2 ക്ലാസുകൾ ഉയർന്ന ഗ്രേഡിലേക്ക് മാറും.  മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ ഉടൻ തന്നെ സ്കൂളിലെ സീനിയർ കാമ്പസിൽ ചേരും.   അവർ അധ്യാപകരോടും സുഹൃത്തുക്കളോടും നന്ദി പറഞ്ഞു. അധ്യാപകർ വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും അവരുടെ നേട്ടങ്ങളിലും പുരസ്കാരങ്ങളിലും അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു. സ്കൂളിന്റെ നല്ല അംബാസഡർമാരായി തുടരാനുള്ള ഉപദേശം നൽകി അവർ   വിദ്യാർത്ഥികളെ അനുഗ്രഹിച്ചു.കുട്ടികൾക്ക് സമ്പന്നമായ ഒരു വർഷം ഉറപ്പാക്കുന്നതിന് കോവിഡ് സാഹചര്യത്തിലും  ആത്മസമർപ്പണം ചെയ്യാൻ തയ്യാറായ അധ്യാപകർക്കും രക്ഷിതാക്കൾക്കും റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ നന്ദി അറിയിച്ചു. കുട്ടികൾക്ക് ഏറ്റവും  മികച്ച പഠന അനുഭവം നൽകിയ അധ്യാപകരുടെ പ്രതിജ്ഞാബദ്ധതയെ  ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ,  സെക്രട്ടറി സജി ആന്റണി, എക്സിക്യട്ടീവ് കമ്മിറ്റി അംഗങ്ങൾ  എന്നിവർ അഭിനന്ദിച്ചു.