ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ ഓൺലൈനിൽ ഇലക്ഷൻ കൺവൺഷൻ നടന്നു

ബഹ്റൈൻ : നവകേരളയുടെ ആഭിമുഖ്യത്തിൽ ഓൺലൈനിൽ ഇലക്ഷൻ കൺവൺഷൻ നടന്നു. കമ്മ്യൂണിസ്റ്റ്പാർട്ടി സംസ്ഥാന കൗൺസിൽ അംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ സർവ്വ മേഖലകളിലും പുരോഗതി ഉണ്ടാക്കിയ ഭരണമാണ് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ്.ഒട്ടനവധി പ്രവാസിക്ഷേമപദ്ധതികൾ നടപ്പിലാക്കാൻ ഈ ഗവർമെന്റിന് സാധിച്ചു. കൂടാതെ പ്രവാസികളുടെ ഹൃദയം കവരുന്ന പ്രകടന പത്രികയാണ് ഈ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി മുന്നോട്ട് വച്ചിട്ടുള്ളത്. പ്രവാസി പെൻഷൻ വർദ്ധിപ്പിക്കുമെന്നതും, ക്ഷേമനിധിയിൽ ചേരാൻ കഴിയാത്ത 60 വയസ്സ് കഴിഞ്ഞവർക്കും ആശ്വാസം നൽകുന്നതാണ് പ്രകടനപത്രിക. പ്രവാസി ക്ഷേമങ്ങൾക്ക് മുൻഗണന നൽകുന്ന ഇടത് സർക്കാറിന് തുടർച്ചയുണ്ടാകണമെന്നും അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ പ്രവാസികളും കുടുംബങ്ങളും പങ്കാളികളാകണമെന്നും കൺവൻഷൻ ആഹ്വാനം ചെയ്തു.കൺവൻഷനെ അഭിവാദ്യം ചെയ്തുകൊണ്ട് കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല, ലോക കേരള സഭാംഗം ബിജു മലയിൽ, മേഖലാ സെക്രട്ടറിമാരായ ശ്രീജിത്ത് മോകേരി, പ്രവീൺ, രജീഷ് പട്ടാഴി തുടങ്ങിയവരും മുതിർന്ന നേതാക്കളായ NK ജയൻ, SV ബഷീർ, ജേക്കബ് മാത്യു ,AK സുഹൈൽ, അസീസ് ഏഴാം കുളം എന്നിവരും വനിതാ വേദിയെ പ്രതിനീധീകരിച്ച് ആബിതസുഹൈൽ, ലസിത ജയൻ, ജിഷശ്രീജിത്ത്, ഐശ്വര്യ റെയ്സൺ, ഷിദാപ്രവീൺ തുടങ്ങിയവരും സംസാരിച്ചു.ET. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റെയ്സൺ വർഗീസ് സ്വാഗതവും ഷിജിൽ ചന്ദ്രമ്പേത്ത് നന്ദിയും പറഞ്ഞു.