നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് – കോവിഡ് സർട്ടിഫിക്കറ്റ് : ഇന്ന് മുതൽ പ്രാബല്യത്തിൽ

മനാമ : ബഹ്‌റൈനിലേക്കു യാത്ര ചെയ്യുന്നവർ 48 മണിക്കൂറിനുള്ളിൽ നടത്തിയ നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് ഹാജരാകുന്ന നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു . ഇന്ത്യയിലെ കോ വിഡ് വ്യാപനത്തിന് പശ്ചാത്തലത്തിലാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത് .എയർ ഇന്ത്യ  , എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളിൽ  ബഹ്‌റാനിലേക്കു വരുന്ന ആറു വയസിൽ താഴെ ഉള്ള കുട്ടികൾക്ക് കോവിഡ്  ടെസ്റ്റ് സർട്ടിഫിക്കറ്റ് ആവിശ്യം ഇല്ലെന്നും അധികൃതർ അറിയിച്ചു  . ഇന്ത്യക്കു പുറമേ പാകിസ്ഥാൻ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും പുതിയ നിബന്ധന ബാധകമെന്ന് നിബന്ധനയിൽ ഉണ്ട് . നിലവിൽ ബഹ്റിനിൽ എത്തുന്നവർ മൂന്നു ടെസ്റ്റുകൾ നടത്തണം അതിനു പുറമെ ആണിത് . ആദ്യദിനം എയർപോർട്ടിലെ പരിശോധന കൂടാതെ അഞ്ചാം ദിനവും പത്താം ദിനവും ടെസ്റ്റുകൾ നടത്തണം 36 ബഹറിൻ ദിനാർ ആണ് മൂന്നു ടെസ്റ്റുകൾക്ക് കൂടി ഇടയാക്കുന്നത്.