ബഹ്റൈൻ : വ്യാപാര സ്ഥാപനങ്ങളെ നിയമനങ്ങൾ കണ്ടെത്തുന്നതിനായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി പരിശോധന ശക്തമാക്കി. ഇതോടൊപ്പം അനധികൃത തൊഴിലാളികളെ കണ്ടെത്താനും പരിശോധന നടത്തും . കൊമേഴ്സൽ രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ആരോഗ്യ മുനിസിപ്പാലിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ , ആരോഗ്യ നിർദേശങ്ങൾ എന്നിവ പാലിക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്തുന്നതിനാണ് പരിശോധന എന്നും അധികൃതർ അറിയിച്ചു . വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് ക്യാപിറ്റൽ ഗവൺമെന്റ് പരിധിയിൽ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറും . വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് എൽ എം ആർ എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോക്ടർ ഖാലിദ് അബ്ദുറഹ്മാൻ പറഞ്ഞു. നിയമ ലംഘനം കണ്ടെത്തിയാൽ 1 7 5 0 6 0 5 5 എന്ന എൽ എം ആർ എ
കോൾ സെന്റർ നമ്പറിൽ അറിയിക്കാവുന്നതാണ് എന്നും അധികൃതർ അറിയിച്ചു