കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ലേബർ ക്യാമ്പിൽ മെയ് ദിനത്തോടനുബന്ധിച്ച് ഇഫ്താർ കിറ്റ് വിതരണം ചെയ്തു

മനാമ: നഗര ശുചീകരണ കമ്പനിയുടെ ലേബർ ക്യാമ്പിൽ മേയ് ഒന്നിന് ശനിയാഴ്ച തൊഴിലാളികൾക്ക് നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്താർ കിറ്റ് വിതരണം നടത്തി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം.

KPF ചാരിറ്റി വിഭാഗം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിവിധ കമ്പനികളിലെ തൊഴിലാളികൾക്ക് റമദാനിലെ എല്ലാ ആഴ്ചകളിലും ഒരു ദിവസം വീതം പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത്. ജിദ്ദാഫ്സിലെ 150 ൽ പരം ക്ലീനിംഗ് തൊഴിലാളികൾക്ക് ഈ വർഷത്തെ അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ Kpf ൻ്റെ മുഖമുദ്രയായ ചാരിറ്റി വിംഗാണ് ഈ കാരുണ്യ പ്രവർത്തനം നടത്തിയതെന്ന് പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ആക്ടിംഗ് സെക്രട്ടറി ഫൈസൽ പാട്ടാണ്ടി,ചാരിറ്റി കൺവീനർ ശശി അക്കരാൽ, വൈസ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ അറിയിച്ചു.ഹരീഷ്, ജിതേഷ് ടോപ് മോസ്റ്റ്, രജീഷ്, പ്രജിത്ത് എന്നിവർ ഭക്ഷണ വിതരണം നിയന്ത്രിച്ചു.

അർഹരായ ലേബർ ക്യാമ്പുകളിലുള്ളവർ ഇത്തരം ഭക്ഷണ കിറ്റുകൾ ലഭിക്കാൻ KPF ചാരിറ്റിവിംഗുമായി ബന്ധപ്പെടണമെന്ന് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രവർത്തകർ അറിയിച്ചു.