മനാമ : നേപ്പാൾ , ശ്രീലങ്ക എന്നി രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേക്കു വരുന്ന യാത്രക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി . ഏപ്രിൽ 27 മുതൽ ഇന്ത്യ , പാകിസ്ഥാൻ , ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ബഹ്റൈനിലേക്കു വരുന്നവർക്ക് പ്രവേശിക്കാൻ നെഗറ്റീവ് പരിശോധന ഫലം വേണം എന്ന നിയമം പ്രാബല്യത്തിൽ വന്നിരുന്നു . യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധന സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത് . ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നിയമം ബാധകമല്ല . റിപ്പോർട്ടിലെ ക്യു ആർ കോഡ് പരിശോധിക്കുമ്പോൾ റിസൾട്ട് നിർബന്ധമായും പിഡിഎഫ് ആയിരിക്കണം . ഇതോടെ അഞ്ചു രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റു ഹാജരാകേണ്ടത് .
ചില യാത്ര ക്കാർക്ക് ക്യു ആർ കോഡ് സംബന്ധിച്ചു ചില തടസങ്ങൾ നേരിടുന്നുണ്ട് . ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ പി ഡി എഫ് ഫോർമാറ്റിൽ ഉള്ള കോഡ് ലഭിക്കാത്തവർക്കാണ് പ്രയാസം നേരിടുന്നത് . യാത്രക്കാർ ക്യു ആർ കോഡ് പി ഡി എഫ് രൂപത്തിൽ ലഭിച്ചെന്നു ഉറപ്പു വരുത്തണമെന്നും അധികൃതർ അറിയിച്ചു .