ബഹ്റൈൻ : മുഹറഖ് മലയാളി സമാജം ഒരു മാസത്തോളം ആയി നടത്തി വരുന്ന സമാനതകൾ ഇല്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒട്ടേറെ പേർക്ക് ആശ്വാസകരമായി. വിഷു റംസാൻ ആഘോഷ ഭാഗമായി നടത്തി വരുന്ന ഭക്ഷണ വിതരണ പദ്ധതി വിഷു ദിനത്തിൽ മുഹറഖ് സൂക്കിലും അസ്രി തൊഴിലാളികൾക്കും സിത്ര എരിയായിലും ആയി നൂറോളം സൗജന്യ സദ്യ വിതരണം ചെയ്തു കൊണ്ട് തുടങ്ങിയ ഭക്ഷണ വിതരണം മുഹറഖ് മലയാളി സമാജം നടത്തി വരുന്ന എരിയുന്ന വയറിനൊരു കൈത്താങ് പദ്ധതിയിൽ ഉൾപ്പെടുത്തി ആണ് നൽകിയതു, മെയ് ഒന്ന് തൊഴിലാളി ദിനത്തിൽ മുഹറഖിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും,ലേബർ ക്യാമ്പിലും ഇരുന്നോറോളം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു,നിർധരരായ കുടുംബത്തിനു നാട്ടിലേക്കു പോകുവാൻ സോഷ്യൽ വെൽഫെയർ അസോസിയേഷനും, ഐ സി ആർ എഫ് ആയി ചേർന്ന് വിമാന ടിക്കറ്റ് എടുത്തു നൽകി.കൊവിഡ് പോസിറ്റീവ് ആയ രോഗിക്ക് ഒരാഴ്ചക്കുള്ള ആവശ്യ സാധനങ്ങളും ഭക്ഷണവും നൽകി. മൂന്നാം ഘട്ട ഇഫ്താർ കിറ്റ് വിതരണം ശനിയാഴ്ച നടക്കും, ഇരുന്നൂറോളം ഭക്ഷണങ്ങൾ ആണ് നൽകുന്നത്,mms അംഗങ്ങളുടെയും മറ്റു സുമനസുകളുടെയും സഹായത്താൽ ആണ് അഞ്ഞൂറോളം പേർക്കുള്ള ഭക്ഷണ വിതരണ പദ്ധതി വിജയകരമായ് പൂർത്തിയാക്കുന്നത്. ഫുഡ് കിറ്റ് വിതരണം മെമ്പർഷിപ്പ് സെക്രട്ടറി ശ്രീ നിസാർ മാഹി കോഡിനേറ്റ് ചെയ്തു. സമാജം പ്രസിഡൻറ് അൻവർ നിലമ്പൂർ, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രഷറർ അബ്ദുറഹ്മാൻ കാസർഗോഡ്, മുൻ പ്രസിഡൻറ് അനസ് റഹീം, ലിബിൻ ജോസ്, സജീവൻ വടകര, മുജീബ് വെളിയങ്കോട്, വിജിലേഷ്, ഹരികൃഷ്ണൻ, നൗഷാദ്, ശിഹാബ് കറുകപുത്തൂർ,മഞ്ചാടി ബാലവേദി അംഗങ്ങൾ ആയ മൊയ്ദീൻ,സഹസ്ര,അദ്നാൻ,അജ്ലാൻ. വനിതാവേദി അംഗങ്ങളായ മുൻ സെക്രട്ടറി സുജാആനന്ദ്, ഷംഷാദ്, ബാഹിറ, അജന്യ, സമീറ നൗഷാദ്,ഷൈനി, നാഫിയ എന്നിവർ നേതൃത്വം നൽകി