മനാമ : ബഹ്റിനിൽ കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ചികിത്സക്കായി പുതിയ യൂണിറ്റ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു . സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാനും ദേശീയ മെഡിക്കൽടാസ്ക് ഫോഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ ഡോക്ടർ മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ ചേർന്ന് പുതിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ദേശീയ ടാക്സ് വൈറസിനെ നേരിടാനുള്ള തയ്യാറെടുപ്പും ആസൂത്രണവും നടത്തുന്നുണ്ടെന്നും . ചികിത്സയും രോഗികളെ ഉൾക്കൊള്ളാനുള്ള ശേഷി ഉറപ്പാക്കാൻ ശ്രമിക്കുന്നതായും അധികൃതർ അറിയിച്ചു