ബഹ്‌റൈനിൽ ഈദ് ദിനം മുതൽ പുതിയ കോവിഡ് മാനദണ്ഡങ്ങൾ.

ബഹ്‌റൈൻ :  ഈദ്  അവധി  ദിവസം മുതലാണ്  പുതിയ മാനദണ്ഡങ്ങൾ  ഏർപ്പെടുത്തിയിരിക്കുന്നത് . കോ വിഡ് പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുകയോ കോവിടിൽ  നിന്ന്  രോഗമുക്തി നേടിയവർകും  മാത്രമായി   ഇൻഡോർ  സേവനങ്ങൾ നൽകും . റെസ്റ്റോറന്റുകൾ   കഫേകൾ  എന്നിവക്കുള്ളിലെ ഭക്ഷണം കഴിക്കൽ ,   ഇൻഡോർ ജിംനേഷ്യങ്ങൾ,  സ്പാ, ഇൻഡോർ നീന്തൽ കുളങ്ങൾ  , സിനിമ ശാലകൾ    , ഗെയിം സെന്ററുകൾ , എക്സിബിഷനുകൾ , കോൺഫറൻസുകൾ  വിനോദങ്ങൾ,     എന്നിവയാണ്  മുകളിൽ പറഞ്ഞവർക്ക്  ഈദ് ദിനം  മുതൽ അനുമതി നൽകിയ സേവനങ്ങൾ . ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തോടെ ദേശീയ മെഡിക്കൽ ടാസ്ക്  ഫോഴ്സ്  സുപ്രീം ഹെൽത്ത് കൗൺസിൽ ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ ആണ് സേവനങ്ങൾ പുനരാരംഭിക്കുന്നത്   പ്രഖ്യാപിച്ചത്. സാമൂഹികലവും  മുൻകരുതൽ നടപടികളും  കൃത്യമായി പാലിച്ചായിരിക്കും പ്രവേശനം നൽകുന്നത് . പ്രേവേശനത്തിനായി  വാക്‌സിൻ സ്വീകരിച്ച സ്വദേശികളും വിദേശികളും ബി വെയർ  ആപ്പിൽ  ലഭ്യമാകുന്ന ഗ്രീൻ ഷീൽഡ് കാണിക്കണം .  മറ്റു രാജ്യങ്ങളിലുള്ള പൗരന്മാരും പ്രവാസികളും അതത് രാജ്യങ്ങളിൽ കോവിഡ് 19 മൊബൈൽ ആപ്പിൽ  ലഭ്യമാകുന്ന  സർട്ടിഫിക്കറ്റ് ഹാജരാക്കാം  .  മറ്റു രാജ്യങ്ങളിൽ  നിന്നും  വാക്സിൻ സ്വീകരിച്ച് വരുന്ന സന്ദർശകർ  വിമാനത്താവളത്തിൽ എത്തുമ്പോൾ ലഭിക്കുന്ന അംഗീകൃത സർട്ടിഫിക്കറ്റ്  ഹാജരാക്കണം . 12 വയസ്സിൽ താഴെയുള്ള വർക്കും ഇൻഡോർ സേവനങ്ങൾ ലഭ്യമാകും .