ബഹ്‌റൈൻ : ചൈനീസ് കമ്പനി വികസിപ്പിച്ച സിനോഫോം വാക്‌സിൻ അംഗീകരിക്കുന്നതിനും ലോകാരോഗ്യ സംഘടന കൂടുതൽ അംഗീകാരത്തിന് പങ്കാളി ആയി ബഹ്‌റൈൻ . അടിയന്തര ഉപയോഗത്തിനായി സിനോഫോം വാക്‌സിൻ അംഗീകാരം നൽകാൻ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു . വാക്‌സിന്റ്റെ മൂന്നാം ഘട്ടം ക്ലിനിക്കൽ പരീക്ഷണത്തിൻറെ മൂല്യ നിർണ്ണയ പ്രക്രിയക്കായി ബന്ധപ്പെട്ട വിവരങ്ങൾ ബഹ്‌റൈൻ കൈമാറി .90 % പതിനെട്ട് വയസിനു മുകളിൽ ഉള്ളവർക്കും 91 % അറുപതു വയസിനു മുകളിൽ ഉള്ളവർക്കും ഫലപ്രാപ്തി ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇത് ആദ്യമായി ആണ് ചൈനീസ് വാക്‌സിൻ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ പട്ടികയിൽ ഉൾപ്പെടുത്തുന്നത് .