ബഹ്‌റൈനിൽ ആരോഗ്യ മേഖലയിൽ സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകാൻ ധാരണ

ബഹ്‌റൈൻ : ആരോഗ്യമേഖലയിലെ ഗുണനിലവാരമുള്ള പരിശീലന സ്ഥാപനങ്ങൾ ലൈസൻസ് നൽകാൻ അനുമതി നൽകി അധികൃതർ . ഇത് സംബന്ധിച്ചു ധാരണ പത്രത്തിൽ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാനും എൻ എച് ആർ എ – സി ഇ ഓ ഡോക്ടർ മറിയം അൽ ജലാൽമയും കരാറിൽ ഒപ്പുവച്ചു .
തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റിയും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയിൽ ആരോഗ്യ മേഖലയിലെ മികച്ച പരിശീലന സ്ഥാപനങ്ങൾ കൊണ്ടുവരുന്നതിനും കൂടുതൽ മെച്ചപ്പെട്ട പരിശീലനം ലഭിക്കുന്നതുവഴി ആരോഗ്യ മേഖലയിൽ മികച്ച തൊഴിൽ അവസരം ലഭിക്കാനും പുതിയ തീരുമാനം വഴി ഒരുക്കും .സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ സ്ഥാപിക്കാനുള്ള അപേക്ഷ തൊഴിൽ മന്ത്രാലയം പരിശോധിച്ച് അനുമതി നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

Source : https://www.bna.bh/en/LaborMinistryNHRAsignMoU.aspx?cms=q8FmFJgiscL2fwIzON1%2bDiMBXZGpc1eX7%2fpj7Dp6myk%3d