കെ സി എ ബഹ്‌റൈൻ ചിൽഡ്രൻസ് വിംഗ് ഭാരവാഹികൾ ഭരണ സാരഥ്യമേറ്റെടുത്തു

മനാമ : ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനായ കെ സി എ യുടെ 2020 -2022 കാലയളവിലെ ചിൽഡ്രൻസ് വിംഗ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ഇൻഡക്ഷൻ സെറിമണി സംഘടിപ്പിച്ചു മാസ്റ്റർ മാർവിൻ ഫ്രാൻസിസ് കൈതാരത്ത് പ്രസിഡന്റും, മിസ്. സർഗ്ഗ സുധാകരൻ ജനറൽ സെക്രട്ടറിയും , മിസ്. അൻ ആന്റണി റോഷ് വൈസ് പ്രസിഡന്റും ആയിട്ടുള്ള 12 അംഗ ചിൽഡ്രൻസ് വിംഗ് എക്സിക്യൂട്ടീവ് കമ്മിറ്റി ഭരണ സാരഥ്യമേറ്റെടുത്തു . ചിൽഡ്രൻസ് വിങ് മെന്റർസ് ആയി ശ്രീമതി ജൂലിയറ്റ് തോമസ്,ശ്രീമതി മാഗി വർഗീസ്‌, ശ്രീമതി സ്മിത സുധാകരൻ, ശ്രീമതി ഷീന ജോയ്സൺ, ശ്രീമതി ശീതൾ ജിയോ എന്നിവരും ചുമതലയേറ്റു അവാലി ഔർ ലേഡി ഓഫ്‌ വിസിറ്റേഷൻ ചർച്ച് ഇടവക വികാരി റെവ . ഫാദർ സജി തോമസ് ഉത്ഘാടന കർമം നിർവഹിച്ചു.രിപാടികളോടൊപ്പം കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഡാൻഡിയ ആഘോഷങ്ങളോടാനുബന്ധിച്ചുള്ള നൃത്ത കല സന്ധ്യയും സംഘടിപ്പിച്ചു.കെ സി എ പ്രസിഡന്റ്‌ റോയ് സി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ചിൽഡ്രൻസ് വിങ് കൺവീനർ ശ്രീ ജിൻസൺ പുതുശ്ശേരി, എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, ചിൽഡ്രൻസ് വിങ് എസ്ക്കം അംഗങ്ങളും പങ്കെടുത്തു…