
ഹമദ് ടൗൺ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നപരിപാടിക്ക്
നവകേരളാ കോഡിനേഷൻ കമ്മിറ്റി അംഗങ്ങളായ ശ്രീ.AK സുഹൈൽ, ശ്രീ. ബിജു ജോൺ, മേഖലാ സെക്രട്ടറി ശ്രീ. ശ്രീജിത്ത് മൊകേരി, സൽമാബാദ് യൂനിറ്റ് സെക്രട്ടറി ശ്രീ. MC പവിത്രൻ, അസീസ് ഏഴാം കുളം ,രാമദാസ് , ജിഷ ശ്രീജിത്ത്, പ്രിയേഷ്, ബിനോയി, രജീഷ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.ഹൂറ/മുഹറഖ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് കോർഡിനേഷൻ സെക്രട്ടറി ശ്രീ. ഷാജി മൂതല, മേഖല സെക്രട്ടറി ശ്രീ. പ്രവീൺ , കോർഡിനേഷൻ കമ്മറ്റി അംഗം ശ്രീ. NK ജയൻ, ശ്രീമതി. ഷിദ പ്രവീൺ, ലസി ജയൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.മനാമ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് നവകേരള സെക്രട്ടറി ശ്രീ. റെയ്സൺ വർഗീസ്, മേഖല സെക്രട്ടറി ശ്രീ. രജീഷ് പട്ടാഴി തുടങ്ങിയവർ നേതൃത്വം കൊടുത്തു.കേരളത്തിലെ ജനങ്ങളോടൊപ്പം തന്നെ ലോകമെമ്പാടുമുള്ള പ്രവാസി സഹോദരങ്ങളും ഈ ചരിത്ര വിജയത്തിൽ അത്യധികം ആഹ്ലാദത്തിലാണ്. പ്രവാസികളോടും കുടുംബങ്ങളോടും കഴിഞ്ഞ സർക്കാർ കാണിച്ച കരുതലും സ്നേഹവും അതിൽകൂടുതലായി തന്നെ തുടരുമെന്നും ബഹ്‌റൈൻ നവകേരള കോർഡിനേഷൻ സെക്രട്ടറി ഷാജി മുതലയും നവകേരള സെക്രട്ടറി ശ്രീ. റെയ്സൺ വർഗീസും പറഞ്ഞു.