ബഹ്റൈനിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

ബഹ്‌റൈൻ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ അർദ്ധരാത്രി മുതൽ ജൂൺ 10 വരെ ബഹ്‌റൈനിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു .
മാളുകൾ , കച്ചവടകേന്ദ്രങ്ങൾ , ഹാളുകൾ , ബീച്ചുകൾ , സ്വകാര്യ ജിമ്മുകൾ , സ്വിമ്മിങ് പൂളുകൾ എന്നിവ അടച്ചിടും .റസ്റ്റോറന്റ്കൾ കഫേകൾ  എന്നിവ ടേക്ക്  എവേ മാത്രമായി പരിമിത പെടുത്തും മത്സരങ്ങളിൽ  കാണികൾക്ക് പ്രവേശനം അനുവദിക്കില്ല . ഗവൺമെന്റ് ഓഫീസുകളിൽ 70% വർക്ക് ഹോം രീതിയിലേക്ക്. വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പ്രധാന പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും അല്ലാത്തവ ഓൺലൈനായി നടത്തും . സൂപ്പർമാർക്കറ്റുകൾ , കോൾഡ് സ്റ്റോറുകൾ , ഹൈപ്പർമാർക്കറ്റ് , ഫിഷ്കടകൾ , ബേക്കറികൾ സ്വകാര്യ ആശുപത്രികൾ , എടിഎം , ഗ്യാസ് സ്റ്റേഷനുകൾ എന്നിവ കോവിഡ് മാനദണ്ഡം പാലിച്ചു പ്രവർത്തിക്കും . നാഷണൽ ടാക്സ് ഫോഴ്‌സ് നടത്തിയ വാർത്ത സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത് . ഇക്കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ബഹ്‌റിനിൽ രേഖപ്പെടുത്തിയത് .