ബൂസ്റ്റർ ഡോസ് വാക്‌സിൻ : സിനോഫാം സ്വീകരിച്ചു അമ്പതു വയസുകഴിഞ്ഞ വർക്ക്

മനാമ  : ബഹ്‌റൈനിൽ  സിനോഫാം വാക്‌സിൻ സ്വീകരിച്ച അമ്പതു വയസു കഴിഞ്ഞ പൗരന്മാർ ബൂസ്റ്റർ ഡോസ്  വാക്‌സിൻ സ്വീകരിക്കാവുന്നതാണെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു  . സിനോ ഫാം വാക്‌സിൻ  രണ്ടു ഡോസും  സ്വീകരിച്ച  മൂന്നു മാസം പൂർത്തിയായവർക്ക് ബി വെയർ ആപ്പിൽ  ലഭിക്കുന്ന പച്ച നിറത്തിലുള്ള ലോഗോ  മഞ്ഞ നിരത്തിലേക്ക് മാറ്റപ്പെടും എന്നാൽ ഇവർ വീണ്ടും ബൂസ്റ്റർ വാക്‌സിൻ സ്വീകരിച്ചാൽ മാത്രമേ  വീണ്ടും പച്ച നിറം ലഭിക്കുകയുള്ളു . വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ വൈറസ് മൂലമുണ്ടാകുന്ന  ആരോഗ്യ പ്രശ്നങ്ങളുടെ അളവ് കുറക്കാൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി .