ചെറിയ വാഹന അപകടങ്ങൾക്ക് ഇൻഷുറൻസ് കമ്പനിയുമായി ധാരണ : ജൂലൈ 21 മുതൽ

ബഹ്‌റൈൻ :   ചെറിയ   വാഹന  അപകടങ്ങൾക്ക്  ഇൻഷുറൻസ് കമ്പനിയുമായി ധാരണയിൽ എത്തുവാനുള്ള  നടപടി ക്രമങ്ങൾക്ക്  ജൂലൈ 21  മുതൽ തുടക്കമാകുമെന്നു  ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഷെയ്ഖ്  അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ  ഖലീഫ അറിയിച്ചു . പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ചെറിയ റോഡ് അപകടങ്ങൾക്കു ട്രാഫിക് വിഭാഗത്തിന്റെ സഹായം കൂടാതെ ഇരുകക്ഷികളും ധാരണയിൽ എത്തി  ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടാം . സ്വകാര്യ മേഖലയുമായി  സഹകരിച്ചു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത് . ആഭ്യന്തര മന്ത്രി ലെഫ് : ജനറൽ ഷെയ്ഖ്  റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ  നിർദേശം പരിഗണിച്ചാണ് പുതിയ നടപടി .