
പാർട്ടി തീരുമാനങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സി പി എമ്മിൻറെ ഒരു പോഷക സംഘടനയെപ്പോലെ വനിതാ കമ്മീഷനെ അവർ മാറ്റുകയായിരുന്നുവെന്നുള്ളതി ൻറെ തെളിവായിരുന്നു സി പി എം നേതാവ് പി കെ ശശിക്കെതിരെ ഉയർന്ന ലൈംഗീക പീഡനക്കേസ് കൈകാര്യം ചെയ്ത രീതി. പരാതിക്കാരി സിപിഎമ്മിൻറെ യുവജനസംഘടനയുടെ സംസ്ഥാന ഭാരവാഹിയായിട്ടുപോലും പാർട്ടി ഔദ്യോഗിക നേതൃത്വത്തിൻറെ താത്പര്യത്തിനനുസരിച്ച് പരാതിക്കാരിയായ വനിതാ നേതാവിനൊപ്പം നിൽക്കുവാൻ എം സി ജോസഫൈൻ മുതിർന്നില്ല. പകരം പ്രതിസ്ഥാനത്തുള്ള പി കെ ശശിയെ വെള്ളപൂശാൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ശ്രമിച്ചത് കേരളം കണ്ടതാണ്.
സ്ത്രീധന ഗാർഹിക പീഢനങ്ങൾ വർദ്ധിച്ച് വരുന്ന കേരളത്തിൽ സ്ത്രീകൾക്ക് ആശ്വാസമേകേണ്ട വനിതാ കമ്മീഷൻ അദ്ധ്യക്ഷ പരാതിക്കാരായ സ്ത്രീകളെ മാനസികമായി പീഡിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. സി പി എമ്മിൻറെ ധാർഷ്ട്യവും ധിക്കാരവും നിറഞ്ഞ പൊതുസ്വഭാവമാണ് എം സി ജോസഫൈൻ തൻറെ സ്വഭാവ രീതിയിൽ പ്രകടിപ്പിച്ചിരുന്നത്. ഇത് ഒരിക്കലും വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന ഒരു വ്യക്തിക്ക് ഭൂഷണമല്ല. മറ്റുള്ളവരുടെ ആവലാതികൾ സഹിഷ്ണുതയോടു കേട്ട് നീതിപൂർവ്വകമായ നിലപാട് സ്വീകരിച്ച് പരാതികളുമായി വരുന്ന സ്ത്രീകൾക്ക് ആശ്വാസവും സുരക്ഷിതത്വബോധവും നൽകുവാനാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവിയിലിരിക്കുന്നവർ മുൻകാലങ്ങളിൽ ചെയ്തിരുന്നത്. കവയിത്രി സുഗതമാകുമാരിയും ജസ്റ്റിസ് ശ്രീദേവിയും മുൻമന്ത്രി കമലവുമടക്കമുള്ളവർ നല്ല രീതിയിൽ കൈകാര്യം കൈകാര്യം ചെയ്തിരുന്ന വനിതാ കമ്മീഷൻറെ വിശ്വാസ്യതയെയാണ് എം സി
ജോസഫൈൻ തകർത്ത് കളഞ്ഞതെന്നും ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയും ജനറൽ സെക്രട്ടറി ഇ കെ സലിമും ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് എം സി ജോസഫൈനെതിരെ സമാധാനപരമായി പ്രതിഷേധിച്ച മഹിളാ കോൺഗ്രസ്സ് നേതാക്കളെ അകാരണമായി അറസ്റ്റ് ചെയ്ത് നീക്കിയ നടപടിയിൽ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഇരുനേതാക്കളും വ്യക്തമാക്കി. പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താമെന്നുള്ള സർക്കാരിൻറെ വ്യമോഹം നടക്കില്ല. എം സി ജോസഫൈൻ അദ്ധ്യക്ഷ പദവി രാജി വയ്ക്കുന്നതുവരെ വഴിയിൽ തടയുമെന്ന് മുന്നറിയിപ്പ് നൽകിയ കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻറെ നിലപാടും വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവിയിൽ നിന്നും എം സി ജോസഫൈനോട് അടിയന്തിരമായി രാജി ചോദിച്ച് വാങ്ങാൻ ആക്കം കൂട്ടിയതായും ബിജു കല്ലുമലയും ഇ കെ സലിമും അവകാശപ്പെട്ടു.