ബഹ്റൈൻ : ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് കഴിഞ്ഞദിവസം സംഘടിപ്പിച്ചു. ബഹറിനിലെ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കാൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഇന്ത്യൻ സമൂഹത്തോട് ആഹ്വാനം ചെയ്തു . ബഹ്റിനിൽ കഴിയുന്ന പ്രവാസികൾ വാക്സിൻ സ്വീകരിക്കാനും , വാക്സിനായി രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർ ഇന്ത്യൻ എംബസി നൽകിയ ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു . രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് എംബസിയുടെ വെബ്സൈറ്റിലും സമൂഹമാധ്യമ അക്കൗണ്ടിലും ലഭ്യമാണ്. കിംഗ് ഫഹദ് കോസ്വേയിൽ നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന് ബഹറിനിൽ കുടുങ്ങിയ 1500 ഇന്ത്യക്കാരായ സൗദിയിൽ ജോലി ചെയ്യുന്നവരെ സൗദിഅറേബിയായിൽ എത്തിച്ചതായി അദ്ദേഹം പറഞ്ഞു. ബഹ്റിനിൽ പ്രയാസം നേരിടുന്ന ഇന്ത്യക്കാർക്ക് വിവിധ അസോസിയേഷനുകളുടെ സഹകരണത്തോടെ ഭക്ഷണവും താമസവും ഉൾപ്പെടെ ആവശ്യ സഹായങ്ങൾ നൽകി വരുന്നതായും ഓപ്പൺ ഹൗസിലെത്തിയ വിവിധ പരാതികൾ പരിഹരിച്ചതായി മറ്റുള്ളവയിൽ വൈകാതെ തുടർ നടപടികൾ സ്വീകരിക്കുമെന്നും അംബാസഡർ അറിയിച്ചു. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന ബഹ്റൈൻ ഭരണനേതൃത്വത്തിനും
സർക്കാരിനും അംബാസിഡർ നന്ദി പറഞ്ഞു