മാന്യത മുൻനിർത്തി രക്ഷിതാക്കൾ അല്ലാത്ത കമ്മിറ്റി അംഗങ്ങൾ തുടരരുത് . മുൻ ചെയർമാൻ

ബഹ്‌റൈൻ : രക്ഷിതാക്കള്‍ അല്ലാത്തവര്‍ ഒരു നിമിഷം പോലും ഇന്ത്യന്‍ സ്കൂള്‍ കമ്മിറ്റിയില്‍ കാണില്ല എന്ന് പറഞ്ഞു കൊണ്ട് അധികാരത്തില്‍ വന്നവര്‍ ഇപ്പോള്‍ എന്ത് മുടന്തന്‍ ന്യായം നിരത്തി കമ്മിറ്റിയില്‍ തുടരുന്നു എന്ന് പൊതു സമൂഹത്തോട് വെളിപ്പെടുത്താന്‍ തയാറാകണം എന്ന് മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍.
നിലവിലുള്ള കമ്മിറ്റി രക്ഷിതാക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തിലും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ക്ക് പരിരക്ഷ നല്‍കുന്നില്ല എന്ന് കുറ്റപ്പെടുത്തിയാല്‍ തെറ്റ് പറയാന്‍ സാധിക്കില്ല കാരണം മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ ഉള്ള തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ മൂന്നില്‍ രണ്ട് പേര്‍ രക്ഷിതാക്കള്‍ അല്ല. അവരുടെ തീരുമാനം മാത്രമാണ് നടപ്പാക്കുന്നത്. അതേ സമയം മുന്‍കാലങ്ങളില്‍ കഷ്ടിച്ച് ഒന്നോ രണ്ടോ പേര്‍ മാത്രമായിരുന്നു അത്.
9-2-2021 ലെ മന്ത്രാലയത്തിന്റെ കത്ത് ഇത് സംബന്ധിച്ച് സ്കൂളിൽ (2021 ഫെബ്രുവരി മാസം) ലഭിച്ചിട്ടും സി ബി എസ് സി പരീക്ഷ നീട്ടിയ ന്യായം നിരത്തി തുടരുന്നു എങ്കിൽ അതിനും ഇനിയും നീതികരണമില്ല. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദ് ചെയ്ത സാഹചര്യത്തില്‍. Covid മഹാമാരി യുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കി മന്ത്രാലയം നിര്‍ദേശിച്ച രീതിയില്‍ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ ഒഴിവാകൂകയും വേണം. അതായത് രക്ഷിതാക്കള്‍ അല്ലാത്തവര്‍ തുടരരുത് എന്ന് ചുരുക്കം.
മന്ത്രാലയം നിര്‍ദ്ദേശിക്കപെട്ട അംഗങ്ങളായ മൂന്നു പേര്‍ക്ക് ‍പരിരക്ഷ ഉണ്ട് എന്ന് കരുതുന്നു. അവർ രക്ഷിതാക്കള്‍ ആകണം എന്ന് നിര്‍ബന്ധമില്ല.
തെരഞ്ഞെടുക്കപ്പെട്ട 7 പേരില്‍ 5 കമ്മിറ്റി അംഗങ്ങള്‍ ഇപ്പോള്‍ രക്ഷിതാക്കള്‍ അല്ല എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. 2014 ലെ സ്കൂൾ തെരെഞ്ഞെടുപ്പില്‍ രക്ഷിതാക്കള്‍ അല്ലാത്തവര്‍ ഒരു നിമിഷം കമ്മിറ്റിയില്‍ തുടരുകയാണെങ്കില്‍ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാമെന്ന് പറഞ്ഞു അധികാരത്തില്‍ കയറിയ ശേഷം ഇപ്പോള്‍ എല്ലാം മറന്ന മാതിരിയുള്ള മൗനം നടിക്കുന്ന കമ്മറ്റി മുഖംമൂടി അഴിച്ചു മാറ്റണം എന്ന് ഓര്‍മിപ്പിക്കുന്നത് തെറ്റായി വ്യാഖ്യാനിക്കാം. എങ്കിൽ പോലും പറയാതെ വയ്യ. മുന്‍ കാലങ്ങളില്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ മാധ്യമങ്ങള്‍ മുഖേനയും വീട് വീടാന്തരം കയറി ആക്ഷേപിക്കുകയും അതു പോലെ മന്ത്രാലയത്തിനു തെറ്റായ വ്യാഖ്യാനം നല്‍കുകയും പതിനായിരത്തിലേറെ തുക മുടക്കി നിയമോപദേശം തേടി പരാതി നല്‍കിയിരുന്നു എന്ന കാര്യംമറന്നുപോകരുത്. ഇന്ന്‌ അത്‌ തിരിച്ചടിയായി എന്ന് മനസിലായി കാണും. ഇപ്പോള്‍ മൗനം പാലിച്ചു കൊണ്ട് തെറ്റായ രീതിയില്‍ കമ്മിറ്റിയില്‍ തുടരുന്നു എങ്കിൽ മുന്‍കാല ഭരണ സമിതി അംഗങ്ങളോട് മാപ്പ് പറയണം അതു പോലെ തന്നെ രക്ഷിതാക്കളോട് സത്യം തുറന്നുപറയണം എന്നും മുൻ ചെയർമാൻ എബ്രഹാം ജോൺ ആവശ്യപെട്ടു