ബഹ്‌റൈൻ : കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി ഗ്രീൻ, യെല്ലോ,ഓറഞ്ച്, റെഡ് എന്നി ലെവലുകളായി ആണ് തരം തിരിച്ചിരിക്കുന്നത് . ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായി 14 ദിവസം രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ ഗ്രീൻ ലെവലും . ഏഴ് ദിവസത്തെ രണ്ടിനും അഞ്ചിനും ഇടയിലാണെങ്കിൽ യെല്ലോ ലെവലും . നാല് ദിവസത്തെ അഞ്ചിനും എട്ടിനും ഇടയിലാണെങ്കിൽ ഓറഞ്ച് ലെവലും. മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടിന് മുകളിലാണെങ്കിൽ റെഡ് ലെവലുമായി പരിഗണിക്കും പുതുതായി ഏർപ്പെടുത്തിയ സിഗ്നൽ സംവിധാനം അനുസരിച്ചു യെല്ലോ വിഭാഗത്തിലാണ് വെള്ളിയാഴ്ച മുതൽ ഇളവുകൾ ലഭിക്കുന്നത് . കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ചു 14 ദിവസമായവർക്കും രോഗമുക്തി നേടിയവർക്കും ഇവരോടൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും വിവിധ സ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കും . മാളുകൾ , സ്പോർട്സ് സെന്ററുകൾ, ജിംനേഷ്യം , നീന്തൽ കുളങ്ങൾ , അമ്യൂസ്മെന്റ് പാർക്ക്, ഇവന്റുകൾ, കോൺഫറൻസുകൾ , കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം , ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാ എന്നിവ നിർദേശങ്ങൾ അനുസരിച്ചു അനുമതി നൽകും . റസ്റ്റോറന്റുകൾ, കഫേകൾ ഇൻഡോർ, ഔട്ഡോർ സേവനങ്ങൾ നൽകും , സിനിമ ശാലയിൽ 50 ശതമാനം മാത്രം പ്രവേശനം നൽകും . വാക്‌സിൻ എടുത്തവർക്കും അല്ലാത്തവർക്കും യെല്ലോ ലെവലിൽ ചില മേഖലകളിൽ ഇളവ് നൽകിയിട്ടുണ്ട്. വീടുകളിൽ 30 പേരിൽ അധികമാകാത്ത പരിപാടികൾ സംഘടിപ്പിക്കാം, സ്കൂളുകളിലും ട്രെയിനിങ് സെന്ററുകളിലും പ്രവേശനം, മാളുകൾക്ക് പുറത്തുള്ള സർക്കാർ ഓഫിസുകളിലും ഷോപ്പുകളിലും പ്രവേശനം നൽകും . സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം സംവിധാനം ആയിരിക്കും ലഭിക്കുക . നിലവിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾക്ക് എല്ലാ ലെവലിലും തുറക്കാൻ അധികൃതർ നൽകിയിട്ടുണ്ട് .മെയ് ഇരുപത്തി ഏഴിന് ഇരുപത്തി ഏഴായിരത്തിൽ നിന്നും 88 % ആയി കുറച്ചു മൂവായിരത്തിൽ എത്തിയത് എല്ലാവരുടെയും ശ്രമം ഫലമാണെന്നും . അധികൃതർ തരുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടത് ഇവിടെ കഴിയുന്ന ഓരോരുത്തരുടെയും ചുമതല ആണെന്നും നാഷണൽ ടാസ്ക് ഫോഴ്‌സ് അംഗങ്ങൾ ഇന്ന് വൈകുന്നേരം നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു.