ബഹ്റൈൻ : ഇന്ത്യ പാകിസ്ഥാൻ സമാധാനത്തിനു വേണ്ടി പരിശ്രമിച്ച മലയാളിയും പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, രാഷ്ട്രീയ ചിന്തകൻ, തൊഴിലാളി സംഘാടകൻ, പുരോഗമനവാദിയായ ബുദ്ധിജീവി എന്നിങ്ങനെ പല രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ബിയ്യാത്തിൽ മുഹിയുദ്ദീൻ കുട്ടി എന്ന ബി എം കുട്ടി മലപ്പുറം തിരൂർ വൈലത്തൂർ സ്വദേശിയായിരുന്നവരുടെ ആത്മകഥയായ Sixty years in self-exile: no regrets; a political autobiography എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ ബി എം കുട്ടി – ഒരു പാക്കിസ്ഥാൻ മലയാളിയുടെ ആത്മകഥ എന്ന പുസ്തകത്തിന്റെ പതിപ്പ് ബഹ്റൈൻ തിരൂർ കൂട്ടായ്മ പ്രസിഡണ്ട് കുന്നത്ത് പറമ്പിൽ മുഹമ്മദ് അഷ്റഫ് കിംഗ് ഹമദ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം മേധാവിയും, ആരോഗ്യ മേഖലയിലെ സാമൂഹ്യ പ്രവർത്തകനും ആയ ഡോക്ടർ യാസർ ചോമയിലിന് കൈമാറി.മലയാള മനോരമ ആണ് ബുക്ക് പ്രസാധകർ . ബി എം കുട്ടിയുടെ സഹോദരപുത്രൻ ബിയ്യാത്തിൽ വാഹിദ് പുസ്തക പരിചയം നടത്തി. തിരൂർ കൂട്ടായ്മ ജനറൽ സെക്രട്ടറി ഷഹാസ് കല്ലിങ്ങൽ, ഷമീർ പൊട്ടച്ചോല, നിസാർ കീഴേപ്പാട്ട്, സതീശൻ പടിഞ്ഞാറെക്കര, അയ്യൂബ് മുണ്ടേക്കാട്ട്, സൽമാൻ അബ്ദുൾ സമദ് തുടങ്ങിയവര്‍ സംസാരിച്ചു. ഉസ്മാൻ പാറപ്പുറം, മമ്മുക്കുട്ടി, മുഹമ്മദ് ഫാറൂഖ്, ജിതിൻ ദാസ്, നജിബ്ദ്ധീൻ, അനൂപ് കൈനിക്കര, സവാദ് തീരുർ, ശ്രീനിവാസൻ പൂനാട്ടിൽ, ഇസ്മായിൽ പുഴവക്കത്, അഷ്റഫ് പൂക്കയിൽ എന്നിവർ ഓൺലൈനിലൂടെ ആശസകൾ നേർന്നു.