മറ്റുള്ള രാജ്യങ്ങളിൽ നിന്നും വാക്സിന്‍ സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന : കുവൈത്തില്‍ പ്രത്യേക സമിതി

കുവൈറ്റ് : വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിൽ എത്തുന്ന കോവിഡ് വാക്സിൻ സ്വീകരിച്ച പൗരന്മാരുടെയും പ്രവാസികളുടെയും സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനായി കുവൈത്ത് ആരോഗ്യമന്ത്രാലയം സാങ്കേതിക സമിതി നിലവിൽ വന്നു . വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് അംഗീകാരം നൽകുകയാണ് സമിതിയുടെ ചുമതല. മറ്റുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന കുവൈറ്റിൽ അംഗീകാര്യം നൽകിയ വാക്സിൻ സ്വീകരിച്ചവർ മന്ത്രാലയത്തിന്റെ സൈറ്റിൽ അപ്‌ലോഡ് ചെയ്തു മൂന്നു ദിവസത്തിനുള്ളിൽ സമിതി അംഗീകാരം നൽകും . വാക്സിൻ സർട്ടിഫിക്കറ്റ് ടെക്നിക്കൽ കമ്മിറ്റി അംഗീകരിച്ചാൽ മാത്രമാണ് ഇമ്മ്യൂൺ ആപ്പിൽ വാക്സിനേറ്റഡ് സ്റ്റാറ്റസ് ലഭിക്കുക .അറിയിപ്പ് നേരിട്ട് ഇമെയിൽ വഴി ഉപഭോക്താവിന് അറിയിക്കും .