ഒമാൻ : ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. നിലവിൽ വൈകുന്നേരം ഏർപ്പെടുത്തിയ ലോക്ഡൗൺ ജൂലൈ 31 വരെ നീട്ടാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ജൂലൈ 16 മുതൽ 31 വരെ സായാഹ്ന ലോക്ഡൗണിൻറെ സമയം വൈകുന്നേരം അഞ്ചുമുതൽ പുലർച്ചെ നാലുവരെയാക്കും. രാജ്യത്തെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് സുപ്രീം കമ്മിറ്റി പുതിയ തീരുമാനങ്ങൾ കൈകൊണ്ടത് . പുതുതായി എട്ട് രാജ്യങ്ങൾക്കുകൂടി പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു . ഇന്തോനേഷ്യ, സിംഗപ്പൂർ, ലിബിയ, ഇറാൻ, ഇറാഖ്, അർജന്റീന, തുനീഷ്യ, ദാറുസ്സലാം ബ്രൂണെ എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് പുതുതായി പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഈജിപ്തിനെ ഒഴിവാക്കിയതാണ് അധികൃതർ അറിയിച്ചു