കൊല്ലം പള്ളിമൺ സ്വദേശി മസ്കത്തിൽ കോവിഡ് മൂലം മരണപെട്ടു.

ഒമാൻ : കൊല്ലം കണ്ണനല്ലൂർ പള്ളിമൺ സ്വദേശി മംഗലത്ത് വീട്ടിൽ വാസുദേവൻ മകൻ യശോദരൻ (61) കോവിഡ് മൂലം ഒമാൻ മസ്കത്തിലെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ മരണമടഞ്ഞു .കഴിഞ്ഞ 14 വർഷമായി എയർമെക് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സോഹാറിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: ഭവാനി ഭാര്യ: സതി യശോദരൻ. മക്കൾ: അനൂപ് യശോദരൻ, ആര്യ യശോദരൻ.