ജോലിയിലേക്ക് തിരികെ മടങ്ങാനാകാത്ത പ്രവാസികൾക്ക് സാന്ത്വന സ്പർശവുമായി അൽകോബാർ കെഎംസിസി

By : Mujeeb Kalathil

മലപ്പുറം: കോവിഡു പ്രതിസന്ധിയിലകപ്പെട്ട് സൗദിയിലെ പ്രവാസ തൊഴിൽ മേഖലയിലേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ ബുദ്ധിമുട്ടുന്ന അൽകോബാറിലെ പ്രവാസി സഹോദരങ്ങൾക്ക് വരുന്ന ബലി പെരുന്നാൾ ദിനങ്ങളിൽ സമാശ്വാസമേകി അൽകോബാറ്  കെഎംസിസി കേന്ദ്രകമ്മിറ്റി.
നാട്ടിൽ കഴിയുന്ന ഹൗസ് ഡ്രൈവർമാർ അടങ്ങുന്ന സാധാരണക്കാരായ പ്രവാസികൾക്കുള്ള സാന്ത്വന സ്പർശം ധനസഹായം മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ കേരള വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ വിതരണോദ്ഘാടനം നിർവഹിച്ചു.ഒരു വർഷത്തിലേറെയായി സൗദിയിലെ പ്രവാസി തൊഴിൽ മേഖല യില് സാധാരണക്കാരായ പ്രവാസികൾ പ്രയാസപ്പെടുന്ന ഘട്ടത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവരെ സംരക്ഷിക്കാൻ വേണ്ടത്ര താൽപര്യം കാണിക്കത്ത ഘട്ടത്തിൽ സഹപ്രവർത്തകർക്ക് കൈത്താങ്ങായി കെഎംസിസി നടത്തുന്ന പ്രവർത്തനങ്ങൾ തുല്യത യില്ലാത്തതാണെന്നു റഷീദ് അലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

2020 മാർച്ച് മുതല് ജോലി പ്രതിസന്ധി നേരിട്ട് നാട്ടിൽ കഴിയുന്ന പ്രവാസികൾക്ക് സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ വിവിധ ഏരിയാ കമ്മിറ്റികളുടെ സഹകരണത്തോടെ സമാഹരിച്ച തുകയുടെ മൂന്നാം ഘട്ട വിതരണമാണ് വരുന്ന ബലി പെരുന്നാൾ ആഘോഷ ദിനങ്ങളിൽ നൽകുന്നതെന്ന് ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തിയ
അൽകോബാർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് ആലുവ വ്യക്തമാക്കി.സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി അംഗം മരക്കാർ കുട്ടി ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സലാം ഹാജി കുറ്റിക്കാട്ടൂർ, അക്രബിയ ഏരിയാ പ്രസിഡൻ്റ് ഇസ്മായിൽ പുള്ളാട്ട് കണ്ണമംഗലം,
മൊയ്തീൻ കോയ ചെട്ടിപ്പടി, സുഹൈ ൽ കുന്നമംഗലം എന്നിവർ സംസാരിച്ചു.