മനാമ : ബഹ്‌റൈനിൽ ഇത് വരെ വാക്‌സിൻ സ്വീകരിക്കാത്ത അമ്പതു വയസിനു മുകളിൽ ഉള്ളവർക്കു മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ വാക്‌സിൻ സ്വീകരിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചതായി അധികൃതർ അറിയിച്ചു . ഇതിനായി ബഹ്‌റൈൻ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറ്റ റിൽ രണ്ടു ഹാളുകൾ ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . റൂം നമ്പർ മൂന്നും റൂം നമ്പർ നാലും രാവിലെ എട്ടുമണി മുതൽ വൈകിട്ട് ആറു മാണി വരെ സമയം അനുവദിച്ചിട്ടുണ്ട് . ബൂസ്റ്റർ ഡോസ് സിനോഫം വാക്‌സിൻ സ്വീകരിക്കുന്നവർക്കും ഈ പദ്ധതി ഉപയോഗ പെടുത്താമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് . നിലവിൽ ജൂലൈ പന്ത്രണ്ടിലെ കണക്കു പ്രകാരം 1088415 പേർ ആദ്യ ഡോസും 1023415 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്