ബഹ്റൈൻ : പുതുതായി പതിനാറു രാജ്യങ്ങളെ ആണ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് . ഈ രാജ്യങ്ങളിലെ വൈറസ് ബാധയുടെ വർധനയും നിർദ്ദേശവും പരിഗണിച്ചാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത് .. ടുണീഷ്യ , ഇറാൻ , ഉഗാണ്ട , ഡൊമനിക് റിപ്ലബ്ലിക് , മലേഷ്യ , പനാമ , ഇന്തോനേഷ്യ , ദാക്ഷിണാഫ്രിക്ക , മൊസാമ്പിക് , മ്യാന്മാർ , സിംബാവേ , മംഗോളിയ , നമ്പ്യാ , മെക്സിക്കോ , ഫിലിപൈൻ , ഇറാക്ക് തുടങ്ങി രാജ്യങ്ങളെ ആണ് പുതുതായി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് . ഇന്ത്യ , ശ്രീലങ്ക , നേപ്പാൾ , ബംഗ്ലാദേശ് , പാകിസ്ഥാൻ , വിയറ്റ്നാം എന്നി രാജ്യങ്ങളെ മുൻപ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു . റെഡ് ലിസ്റ്റിൽ അകപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബഹ്റിനിൽ വിസ ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു . ബഹറിനിൽ റെഡ് ലിസ്റ്റ് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസ അനുവദിക്കുന്നത് താത്കാലികമായി നിർത്തിവച്ചതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി മുൻപ് അറിയിച്ചിരുന്നു .