ബഹ്‌റൈനിൽ കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ രേഖ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി

ബഹ്റൈൻ: കൊവിഡുമായി ബന്ധപ്പെട്ട് വ്യാജരേഖ  ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു .ബി വെയർ ആപ്പിൽ  വ്യാജ ഗ്രീൻ ഷിൽഡ്‌  ഉണ്ടാക്കുകയോ  വാക്‌സിൻ സ്വീകരിച്ചതിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയോ ചെയ്യുന്നവർക്കെതിരെ ആണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . ഇത്തരത്തിൽ  കുറ്റം ചെയ്യുന്നവർക്ക് മൂന്നു മുതൽ പത്തു വര്ഷം വരെ ജയിൽ ശിക്ഷ ലഭിക്കും . ഇവരെ വ്യാജ രേഖ  ഉണ്ടാക്കുവാൻ സഹായിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്