ബഹ്റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021 -ൻ്റെ ഭാഗമായി തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണവും ട്യൂബിലിയിലെ ജോലി സ്ഥലത്തു വച്ച് സംഘടിപ്പിച്ചു . ഇ വർഷത്തെ രണ്ടാമത്തെ പരിപാടിയാണിത് . കുടി വെള്ളത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തൊഴിലാളികളെ പഠിപ്പിക്കുക, വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാന്മാരായിരിക്കണം എന്നതിനെ കുറിച്ച്അവരെ ബോധവാന്മാരാക്കുക എന്നിവയാണ് ഈ പരിപാടിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത് . ഇരുന്നൂറിലധികം തൊഴിലാളികൾക്ക് കഴിഞ്ഞ ദിവസം ബഹ്റൈനിലെ ബൊഹ്റ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ വെള്ളവും, പഴങ്ങളും, കൂടാതെ COVID-19 വേളയിൽ സുരക്ഷിതമായി തുടരാൻ
പിന്തുടരാവുന്ന മുൻകരുതലുകൾ വിശദീകരിക്കുന്ന ഫ്ലയറുകളുംവിതരണം ചെയ്തു .
ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്സ് ന്റെ വേനൽക്കാലത്തെ 8 മുതൽ 10 ആഴ്ച വരെയുള്ള കാലയളവിൽ സംഘടിപ്പിക്കുന്ന പരിപാടി പുറം ജോലി ചെയുന്ന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത് . കോവിഡ് പ്രോട്ടോകോൾ പാലിച് സംഘടിപ്പിച്ച പരിപാടിയിൽ ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത് കൂടാതെ ഐ.സി.ആർ.എഫ്. വളന്റീർസ് മുരളീകൃഷ്ണൻ , നിഷ രംഗരാജൻ, ആരതി രംഗരാജൻ, രമൺ പ്രീത് എന്നിവർ പങ്കെടുത്തു.