സൗദി അറേബ്യയിൽ ലുലു ഗ്രൂപ് പുതിയ എക്‌സ്പ്രസ് ഫ്രഷ് മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു

By : Mujeeb Kalathil

ദമ്മാം : സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ് പുതിയ എക്‌സ്പ്രസ് ഫ്രഷ് മാർക്കറ്റ് തുറന്നു. ദമാമിന്റെ ഹൃദയഭാഗത്ത് ജലാവിയ്യയിലാണ് സൗദിയിലെ 22 ാമത്തെ തുറന്നത്. ലുലു ഗ്രൂപ്പിന്‍റെ 211 -ാംശാഖയാണ്‌ ദമാം ജലവിയ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ, ഫ്രഷ് ഫുഡ്, ഗ്രോസറി എന്നിവ ഒറ്റ കുടക്കീഴിൽ ഒരുക്കിയ പുതിയ എക്‌സ്പ്രസ് ഫ്രഷ് മാർക്കറ്റ് 43,000 സ്‌ക്വയർ ഫീറ്റിലാണ് സംവിധാനിച്ചിരിക്കുന്നത്.അൽഖുറൈജി ഗ്രൂപ്പിന്റെ ചെയർമാൻ മുഹമ്മദ് അൽഖുറൈജിയാണ് പുതിയ സ്‌റ്റോർ ഉദ്ഘാടനം ചെയ്തത്. ലുലു ഹൈപർമാർക്കറ്റ്‌സ് സൗദി അറേബ്യ ഡയറക്ടർ ഷഹീം മുഹമ്മദ്, കിഴക്കൻ പ്രവിശ്യയിലെ ലുലു ഹൈപർമാർക്കറ്റ് റീജ്യണൽ ഡയറക്ടർ അബ്ദുൽ ബഷീർ, ലുലു ജനറല്‍ മാനേജര്‍ സുലൈമാന്‍ അബ്ദുല്‍ സലാം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.നഗരപ്രാന്ത പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ ജീവിത ശൈലി മുൻഗണനാക്രമങ്ങളും ഷോപ്പിംഗ് ആവശ്യകതയും കണ്ടറിഞ്ഞാണ് ജനങ്ങളുടെ ഏറ്റവും അടുത്തേക്ക് ലുലു പുതിയ ഷോപ്പിംഗ് അനുഭൂതികളുമായെത്തുന്നതെന്ന് ലുലു ഹൈപർമാർക്കറ്റ്‌സ് സൗദി അറേബ്യ ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു.2021 അവസാനത്തോടെ കിഴക്കൻ പ്രവിശ്യയിൽ നാലിലധികം സ്‌റ്റോറുകൾ കൂടി തുറക്കാൻ പദ്ധതിയുള്ളതായും ഓൺലൈൻ ഷോപ്പിംഗ് മേഖലയിലും മികച്ച കാൽവെപ്പാണ് ലുലു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ലുലു റീജ്യണൽ ഡയറക്ടർ എം അബ്ദുൽ ബഷീർ പറഞുഉല്‍ഘാടനത്തോടനുബന്ധിച്ച് വിവിധ ഉൽപന്നങ്ങൾക്ക് മികച്ച ഡിസ്‌കൗണ്ട് ഓഫറുകളും ഉപഭോക്താക്കള്‍ക്ക് നൽകുന്നുണ്ട്.
കോവിഡ് 19 ന്റെയും ലോക്ഡൗണിന്റെയും സമയത്ത് ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കൾ ഏറ്റവും വൃത്തിയോടെയും ഗുണമേന്മയോടെയുമാണ് ലുലു അതിന്റെ ഉപഭോക്താക്കളിലേക്കെത്തിച്ചത്.