ഫ്രണ്ട്‌സ് അസോസിയേഷൻ ഈദ് ആശംസകൾ നേർന്നു

മനാമ: ബഹ്റൈന്‍ ഭരണാധികാരികള്‍ക്കും അറബ്-ഇസ്‌ലാമിക സമൂഹത്തിനും  പ്രവാസി സമൂഹത്തിനും ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ ഈദാശംസകള്‍ നേര്‍ന്നു.  സമാധാനത്തിന്‍െറ പാതയില്‍ സ്നേഹത്തോടെ അടിയുറച്ച് നില കൊള്ളാന്‍ ഈദ്  അടക്കമുള്ള എല്ലാ ആഘോഷങ്ങള്‍ക്കും സാധിക്കേണ്ടതുണ്ടെന്ന് അസോസിയേഷനെ പ്രതിനിധീകരിച്ച് ആക്ടിങ്  പ്രസിഡന്റ് ഇ കെ സലീം ,  ജന. സെക്രട്ടറി എം.എം സുബൈർ എന്നിവർ ഇറക്കിയ ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി. മഹാനായ ഇബ്രാഹിം നബിയും കുടുംബവും മാനവ സമൂഹത്തിനു പകർന്നു നൽകിയ ദൈവ സ്നേഹത്തിെൻറയും സമര്‍പ്പണത്തിന്റെയും  സഹജീവി സ്നേഹത്തിന്റെയും വികാര നിര്‍ഭരമായ ഓര്‍മകള്‍ പുതുക്കുന്ന സന്ദര്‍ഭമെന്ന നിലക്ക് സാമൂഹിക അകലം പാലിക്കുമ്പോഴും പ്രയാസപ്പെടുന്നവരോടൊപ്പം നില കൊള്ളാൻ വിശ്വാസി സമൂഹത്തിന് സാധിക്കേണ്ടതുണ്ട്. കോവിഡ് മഹാമാരിക്ക് മുമ്പിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ മനുഷ്യരെല്ലാം ഒന്നാണെന്നും ദൈവത്തിന്റെ സൃഷ്ടികളാണെന്നും മനുഷ്യരുടെ ആധിപത്യ,വിധേയത്വ കാഴ്ച്ചപ്പാടുകൾ വെറും മിഥ്യയാണെന്നും പഠിപ്പിച്ച ഇബ്രാഹിം നബിയുടെ അധ്യാപനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും സന്ദേശത്തിൽ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി മൂലം പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വന പ്രവർത്തനങ്ങൾ തുടരാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.