ത്യാഗസ്മരണ പുതുക്കി സൗദിയിൽ ഇന്ന് ബലിപെരുന്നാള്‍

By: Mujeeb Kalathil

സൌദി അറേബ്യ: ത്യാഗത്തിന്റേയും സമാധാനത്തിന്റേയും സന്ദേശം പകർന്ന് നൽകി സൗദിയിലെ ഇസ്‌ലാം മത വിശ്വാസികള്‍ഇന്ന് ബലി പെരുന്നാള്‍ആഘോഷിച്ചു. സാമൂഹ്യ അകലം പാലിച്ച് പളികളില്‍നടന്ന ഈദ് നമസ്‌ക്കാരങ്ങളില്‍നിരവധി വിശ്വാസികള്‍പങ്കാളികളായി. മക്കയിലുള്ള ഹാജിമാര്‍ ജംറതുല്‍അഖബയില്‍ആദ്യ കല്ലേറു കര്‍മം നടത്തി.
പൊലിമയില്ലാതെയാണ് വിശ്വാസികൾ കോവിഡ് കാലത്തെ മറ്റൊരു പെരുന്നാളിനെ വരവേൽക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ വലിയ രീതിയിലുള്ള കൂടിച്ചേരലുകളില്ലാതെ പള്ളികളിൽ മാത്രം നമസ്കാരം പരിമിതപ്പെടുത്തിയാണ് ഇത്തവണത്തെയും ബലി പെരുന്നാൾ ആഘോഷം. പൊലിമയില്ലാതെയാണ് വിശ്വാസികൾ കോവിഡ് കാലത്തെ മറ്റൊരു പെരുന്നാളിനെ വരവേൽക്കുന്നത്. ദൈവത്തിന്റെ കൽപനയെ തുടർന്ന് പ്രവാചകനായ ഇബ്രാഹിം തന്റെ മകന്‍ഇസ്മയിലിനെ ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മയിലാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
മക്കയിലേയും മദീനയിലേയും ഹറമുകളില്‍ നടന്ന ഈദ് നമസ്ക്കാരങ്ങളില്‍ സ്വദേശികളും മലയാളികളടക്കമുള്ള വിദേശികളും പങ്കാളികളായി. സാമൂഹിക അകലം പാലിക്കുന്നത് കണക്കിലെടുത്തും കോവിഡ് പ്രോട്ടോകോൾ പാലനം ഉറപ്പുവരുത്താനും വേണ്ടി ഇസ്‌ലാമിക കാര്യ മന്ത്രാലയം കൂടുതൽ പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിനുള്ള സൗകര്യങ്ങൾ ഇത്തവണ ഒരുക്കിയിരുന്നു. മക്കയിലുള്ള ഹാജിമാര്‍ ജംറതുല്‍അഖബയില്‍ആദ്യ കല്ലേറു കര്‍മം നടത്തി. അറഫായിലെ പകലിന് ശേഷം രാത്രി മുസ്ദലിഫയിലേക്കും അവിടെനിന്ന് ഇന്ന് പുലര്‍ച്ചെ മിനായിലേക്കും നീങ്ങിയ ഹാജിമാര്‍ വിശുദ്ധ കര്‍മത്തിന്റെ മൂന്നാം ദിനത്തിലേക്ക് പ്രവേശിച്ചു. പൂര്‍ണമായും പ്രശ്‌നരഹിതമായിരുന്ന അറഫാ ദിനത്തില്‍ കാലാവസ്ഥയും അനുകൂലമായിരുന്നു. ഹജിലെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ ദിനത്തില്‍, ഹാജിമാര്‍ 12 മണിക്കൂറാണ് അറഫാ മലകളില്‍ പ്രാര്‍ഥനാനിരതരായത്.