‘ഒരോർമ്മപ്പെടുത്തൽ.’.ഹ്രസ്വചിത്രം , മസ്കറ്റിലെ ഒരുകൂട്ടം കലാ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ

ഒമാൻ  : കോവിഡ് 19 എന്ന മഹാമാരിയിൽ ലോകം വഴി മുട്ടിയിട്ട് ഏതാണ്ട് രണ്ടു വർഷക്കാലം .  ആദ്യ രണ്ട് തരംഗങ്ങൾ ക്കപ്പുറം മൂന്നാം തരംഗത്തെ ആശങ്കയോടെ നോക്കുന്ന മാനവ ജനതയ്ക്ക് മുൻപിൽ ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന് നമ്മെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തിക്കൊണ്ട് ഒരു ഹ്രസ്വചിത്രം ‘ഒരോർമ്മപ്പെടുത്തൽ.’.. മസ്കറ്റിലെ ഒരുകൂട്ടം കലാ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ  പുതുമുഖ സംവിധായകൻ ശ്രീ അനുരാജ് രാജൻറ ഡയറക്ഷനിൽ അണിയിച്ചൊരുക്കിയ  ഒരു ചിത്രം… സിമി അനുരാജ് ആണ് നിർമാണം. ഈ ചിത്രത്തിലെ കഥ രചിച്ചിരിക്കുന്നത് ലിയോ ജോസഫ് സിയാണ്. ഛായാഗ്രഹണം അർജുൻ. പ്രൊഡക്ഷൻ കണ്ട്രോൾ ഇബ്രാഹിം നസീഫ്.അനുരാജ് രാജൻ, ഇന്ദു ബാബുരാജ്,  ,പ്രദീപ് കല്ലറ, ശ്രീദേവി കിഴക്കനേല , മാസ്റ്റർ ആരോമൽരാജ് എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം വളർന്നുവരുന്ന കലാകാരന്മാർക്കുള്ള ഒരു പ്രചോദനം കൂടിയാണ് .മസ്കറ്റിലെ മലയാളി സമൂഹം മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഹം ഏറ്റെടുത്തിരിക്കുന്ന ആനു കാലികപ്രസക്തിയുള്ള ഉള്ള ഈ ചിത്രം സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് എല്ലാം വളരെ വേറിട്ട അനുഭവമാണ്.