ഖത്തറിൽ കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം : ആരോഗ്യമന്ത്രാലയം

ഖത്തർ : കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം പ്രതിനിധി അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുകയാണെന്നും , സ്ഥിതി നിയന്ത്രണവിധേയമാകുകന്ന പക്ഷം നാലാം ഘട്ട ഇളവുകള്‍ സെപ്തംബറില്‍ നടപ്പാക്കുമെന്നും ആരോഗ്യമന്ത്രാലയ അധികൃതർ വ്യക്തമാക്കി . . പുതിയ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് കാരണമാണ് ഓഗസ്റ്റിലും മൂന്നാം ഘട്ട നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്. ഖത്തറിൽ കഴിയുന്നവർ കോവിഡ് സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കുന്നത് കര്‍ശനമായി തന്നെ തുടരണമെന്നും അധികൃതർ ആവശ്യപെട്ടു ലോകത്ത് ആദ്യ ഡെല്‍റ്റ ബാധിതന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് നാല് മാസം കഴിഞ്ഞാണ് ഖത്തറില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് .

.