ബഹ്‌റൈൻ : ഭാരതം, സ്വതന്ത്രമായതിൻറെ, എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിൽ “സ്വാതന്ത്യം ജന്മാവകാശമാണെന്നും അത് സൂക്ഷിക്കേണ്ടത് ഓരോ,ഭാരതീയൻറെയും ഉത്തരവാദിത്വം ആണെന്നുള്ള” പ്രമേയത്തെ അടിസ്ഥാനമാക്കി ഒരാഴ്ച നീണ്ടുനിൽക്കുന്ന ,വ്യത്യസ്തമായ ,പരിപാടികളുടെഉദ്ഘാടനം സീറോ മലബാർ സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക നിർവഹിച്ചു.ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ഏറ്റവും വലിയ മുഹൂർത്തത്തിലൂടെയാണ് നമ്മുടെ രാജ്യം , എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.നിരവധി മത്സരങ്ങളും സിറോമലബാർ സോസൈറ്റി ഒരുക്കിയിട്ടുണ്ട് .സ്വാതന്ത്ര്യദിന സന്ദേശങ്ങളുടെ മത്സരവും,ദേശീയ ഗാനാലാപനമത്സരവും ഒരുക്കിയിട്ടുണ്ട്.വിജയികളാവുന്നവർക്ക് വിവിധ സമ്മാനങ്ങൾ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.സ്വാതന്ത്ര്യ സമര ധീര പോരാട്ടങ്ങളുടെ കഥകൾ കുട്ടികൾക്കൊപ്പം എന്ന പരിപാടിയും, “75ലും തലയെടുപ്പോടെ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ച സദസ്സും സംഘടിപ്പിക്കുന്നുണ്ട്.ഓഗസ്റ്റ് 15ന് രാവിലെ 8 മണിക്ക് സൊസൈറ്റി അങ്കണത്തിൽ പ്രസിഡണ്ട് ചാൾസ് ആലുക്ക പതാക ഉയർത്തും.തുടർന്ന് ദേശീയഗാനം ആലാപനത്തിൽ വിജയികളായ കുട്ടികളുടെ ദേശീയ ഗാനാലാപനം ഉണ്ടായിരിക്കും.ഓഗസ്റ്റ് 15ന് വൈകീട്ട് 7 .30ന് പ്രസിഡണ്ട് ചാൾസ് ആലുക്കയുടെ അധ്യക്ഷതയിൽ ,,ചേരുന്ന പൊതുയോഗത്തിൽ ഐ. ഐ. സി. ആർ. എഫ്. ചെയർമാൻ ഡോക്ടർ. ബാബു രാമചന്ദ്രൻ പൊതുയോഗം ഉദ്ഘാടനം ചെയ്യും.