സൗദി അറേബ്യ : സത്യസന്ധതയും അർപ്പണമനോഭാവവും വാക്കിലും പ്രവർത്തിയിലുമുള്ള കൃത്യതയും സാമൂഹ്യപ്രവർത്തകനെന്ന നിലയിൽ ഉൽക്രുഷ്ടനും ഉന്നതനുമാക്കിയ വ്യക്തിത്വമായിരുന്നു വാളപ്ര മുഹമ്മദ് കുഞ്ഞിയെന്നും ഏറ്റെടുത്ത കാര്യങ്ങളിൽ കൃത്യവും സുതാര്യതയും പാലിക്കുകയും സംഘടനക്ക് വേണ്ടി ആരെയും കൂസാത്ത വ്യക്തിയുമായിരുന്നു സി എം കുട്ടി എന്നും ഒ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി സംഘടി പ്പിച്ച അനുസ്മരണ ചടങ്ങിലെ പ്രാസംഗികർ അഭിപ്രായപ്പെട്ടു.
ആഗസ്ത് 8 നു സി എം കുട്ടിയും 9 നു വാളപ്ര മുഹമ്മദ് കുഞ്ഞിയും വിടപറഞ്ഞത്. ഇന്നത്തെ ഓ ഐ സി സി യുടെ ആദ്യ രൂപമായ ഐ സി സി സ്ഥാപകരിൽ പ്രധാനികളായ ഇരുവരും നഷ്ടമായത് പ്രവാസ ലോകത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു. തികഞ്ഞ മതവിശ്വാസികളും ചിട്ടപ്പെടുത്തിയ ജീവിതശൈലിയും ആത്മാർത്ഥമായ ഉത്തരവാദിത്തബോധവും ഇരുവരെയും സമൂഹത്തിൽ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളാക്കി . മുഹമ്മദ് അബ്‌ദു റഹ്‌മാൻ സാഹിബിന്റെ പിന്തുടർച്ചക്കാരായി അറിയപ്പെടാൻ വളരെയേറെ ആഗ്രഹിച്ചിരുന്നവരാണിരുവരും .
സൗദിയിലേക്കുള്ള കുടിയേറ്റം ആരംഭിച്ച കാലത്തു എത്തിയ പ്രവാസികളുടെ തൊഴില്പരവും ആരോഗ്യപരവും ആയ കാര്യങ്ങൾക്കു ജീവകാരുണ്ണ്യപരമായ സേവനങ്ങൾ നൽകിക്കൊണ്ട് സജീവമായ ഇടപെടലുകൾ നടത്തി ഐ സി സി യെ ജനമനസ്സുകളിൽ ഏറെ സ്വീകാര്യതയുള്ള സംഘടനയാക്കാൻ ഇരുവരും വളരെയേറെ പ്രയത്നിച്ചവരാണ് . ഹജ്ജ് വളണ്ടിയർ പ്രവർത്തനം തുടങ്ങുന്നതിനു മുമ്പ് തന്നെ സ്വയം ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു വരുന്നവരായിരുന്നു ഇരുവരും എന്ന് പ്രാസംഗികർ അഭിപ്രായപ്പെട്ടു.
അനുസ്മരണ ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി ജനറൽ സിക്രട്ടറി കെ എം ഷെരീഫ് കുഞ്ഞു അനുസ്മരണ പ്രസംഗം നടത്തി . പ്രസിഡണ്ട് കെ ടി എ മുനീർ , ചെമ്പൻ മൊയ്തീൻ കുട്ടി , കുഞ്ഞാലി ഹാജി, പാപ്പറ്റ കുഞ്ഞിമുഹമ്മദ് , റഷീദ് കൊളത്തറ , അബ്ദുൽ മജീദ് നഹ , അബ്ബാസ് ചെമ്പൻ, ഇഖ്ബാൽ പൊക്കുന്നു , നൗഷാദ് അടൂർ, ശ്രീജിത്ത്കണ്ണൂർ, അലി തെക്ക്കെതോട് , കെ പി എം സകീർ, സമദ് കിണാശ്ശേരി , അഹമ്മദ് ചെമ്പൻ, സിറാജ് തമിഴ്നാട്ന്, ല്തത്തീഫ് മക്രേരി, തോമസ് വൈദ്യൻ, യൂനുസ് കാട്ടൂർ, ണ്ണി പാലക്കാട് , അശ്രഫ് വടക്കേകാട്, ഷാജി ചുനക്കര, നാസർ കോഴിത്തോടി , ഉസ്മാൻ കുണ്ടുകാവിൽ , സിദ്ദീഖ് ചോക്കാട്, സിറാജ് എറണാംകുളം, മുജീബ് മദീന, ശ്രുതസേനൻ എന്നിവർ പ്രസംഗിച്ചു. അബ്ദുൽ ഖാദർ കെ വി സ്വാഗതവും നാസിമുദ്ദീൻ മണനാക്ക്ച നന്ദിയും പറഞ്ഞു.