മസ്കത്ത്: കലാ സാംസ്കാരിക വേദിയായ ഭാവലയ ആർട്ട് ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ സർഗാത്മക രചനമത്സരം സംഘടിപ്പിക്കുന്നു. ‘മഹാമാരി ദിനങ്ങളിലെ ജീവിതം’ എന്ന വിഷയത്തിൽ 15 വയസ്സിന് മുകളിലുള്ളവർക്കാണ് രചനമത്സരം സംഘടിപ്പിക്കുന്നത്.
ഇംഗ്ലീഷിലായിരിക്കണം രചനകൾ. ഏത് രാജ്യക്കാർക്കും പങ്കെടുക്കാം. മികച്ച മൂന്നു രചനകൾക്ക് സമ്മാനങ്ങൾ നൽകും. പങ്കെടുക്കുന്ന എല്ലാ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റുകളും നൽകും.
3500 വാക്കുകളിൽ കുറയാതെയുള്ള ലേഖനങ്ങൾ, ചെറുകഥകൾ, സ്വന്തം അനുഭവങ്ങൾ തുടങ്ങിയവയിൽ ഏതെങ്കിലും മത്സരത്തിന് അയക്കാവുന്നതാണ്. മഹാമാരിക്കാലത്ത് വ്യക്തികളുടെ സർഗാത്മകത നഷ്ടപ്പെടാതെ നിലനിർത്തുന്നതിന് പ്രാധാന ദൗത്യമായാണ് തങ്ങൾ കരുതുന്നതെന്ന് ഭാവലയ സ്ഥാപകനും ചെയർമാനുമായ ഡോ.ജെ. രത്നകുമാറും പരിപാടിയുടെ കോഓഡിനേറ്റർ ഡോ.വിന്ധ്യാസിങ് ഘോഷും പറഞ്ഞു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ രചനകൾ ആഗസ്റ്റ് 17ന് മുമ്പ് bhavalayacreations@gmail.com എന്ന വിലാസത്തിൽ അയക്കണം.