ശ്രീ എം പി വിൻസെന്റിന് “രാജീവ് ഗാന്ധി പ്രവാസി കർമ്മ പുരസ്‌കാരം “

ദുബൈ : വാക്സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകുക,
വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുക,
കോവിഡ്മൂലം വിദേശത്ത് വെച്ച് മരണമടഞ്ഞവരെ സർക്കാരിന്റെ ധനസഹായ ലിസ്റ്റിൽ ഉൾപ്പെടുത്തുക  തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച തൃശ്ശൂർ ഡിസിസി അധ്യക്ഷൻ  ശ്രീ എം പി  വിൻസെന്റ് ന്റെ നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ നടത്തിയ പ്രവാസി രക്ഷയാത്ര  കേരളത്തിനകത്തും പുറത്തും  സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും  ശ്രദ്ധയിൽ  പ്രവാസി വിഷയങ്ങൾ എത്തിക്കാൻ കഴിഞ്ഞു. ഇതിനോടാനുബന്ധിച്ചു ഇരുപതോളം  രാജ്യങ്ങളിലെ തൃശൂർ ഇൻകാസ്, ഒഐസിസി ,ഐ ഒ സി കമ്മിറ്റകളും സൂം പ്ലാറ്ഫോമിൽ പ്രതീകാൽമകമായി സമരത്തിന് പിന്തുണ നൽകി.
ആദ്യമായി ഗ്ലോബൽ വർച്വൽ മീറ്റ് നടത്തിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആണ് തൃശ്ശൂർ ജില്ലാ കമ്മിറ്റി. ഇതിനുള്ള നേതൃതും നല്കിയതും ശ്രീ എം പി വിൻസെന്റ് ആണ്.മറ്റൊരു  ഡിസിസി  ക്കും   അവകാശപെടാനില്ലാത്ത  പ്രവാസി  വിഷയങ്ങളിൽ  എപ്പോളും  ക്രിയാത്മകമായ  ഇടപെടലുകൾ  നടത്തുന്ന  തൃശൂർ ഡിസിസി പ്രസിഡന്റ് ശ്രീ എം പി വിൻസെന്റ് അവർകളെ    തൃശൂർ ഗ്ലോബൽ  കോർഡിനേഷൻ കമ്മിറ്റിക്കു വേണ്ടി  ആദരിക്കണമെന്ന്  ഗ്ലോബൽ കമ്മിറ്റിയിലെ  ഭൂരിപക്ഷം അംഗങ്ങളും  അഭിപ്രായപ്പെട്ടു.  അതനുസരിച്ചു ” രാജീവ് ഗാന്ധി പ്രവാസി കർമ പുരസ്കാരം”   അദ്ദേഹത്തിന്  നൽകാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ യു എ ഇ  സന്ദർശന വേളയിൽ പുരസ്കാരവും, ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും, പ്രശസ്ത്തി പത്രവും കൈമാറുമെന്ന് ചെയർമാൻ എൻ പി രാമചന്ദ്രൻ, വർക്കിങ് ചെയർമാൻ സുരേഷ് ശങ്കർ, ജനറൽ കൺവീനർ കെ എം അബ്ദുൽ മനാഫ് എന്നിവർ അറിയിച്ചു . പ്രവാസികൾക്കുവേണ്ടി എന്നും ശബ്ദമുയർത്തുന്ന തൃശ്ശൂർ  എം പി. ശ്രീ ടി എൻ പ്രതാപൻ, ഡി സി സി ജനറൽ സെക്രട്ടറി മാരായ രവി ജോസ് താണിക്കൽ, സജി പോൾ, മറ്റു പ്രവാസി കോൺഗ്രസ് ഭാരവാഹികൾ എന്നിവരെ ഇത്തരുണത്തിൽ പ്രത്യേകം സ്മരിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു