ദുബൈ: മഹാമാരിക്കാലം വിതച്ച ദുരിതങ്ങൾക്ക് അറുതി വറുത്താൻ പ്രതീക്ഷകൾ നൽകുകയാണ് യുഎഇ. യാത്രനിയന്ത്രണങ്ങൾ നീങ്ങിയതോടെ പ്രവാസികൾ ദുബായിലേക്ക് എത്തിതുടങ്ങി.നാട്ടിൽ കുടുങ്ങിയ പ്രവാസികൾ യുഎഇയിലേക്ക് ഘട്ടംഘട്ടമായി മടങ്ങിയെത്തുന്നത് യുഎഇയിൽ നിലവിലുള്ള പ്രവാസികൾക്ക് സമ്മാനിക്കുന്നത് ഏറെ പ്രതീക്ഷകളാണ്. വിപണികൾ മെച്ചപ്പെടുന്നതും തൊഴിൽ അഭിവൃദ്ധി പ്രാപിക്കുവാൻ കാത്തിരിക്കുകയാണ് യുഎഇ നിവാസികൾ. കോവിഡു മൂലം പ്രവർത്തനം നിലച്ച കമ്പനികളും സംരംഭങ്ങളും വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് എല്ലാവരും.വ്യാപാര , നിർമ്മാണ ഷിപ്പിംഗ് മേഖലകളാണ് കോവിഡ് നിയന്ത്രണങ്ങൾ കാരണം പ്രതിസന്ധി നേരിട്ടിട്ടില്ല.യാത്രവിലക്ക് വന്നതോടെ വിനോദ സഞ്ചാരമേഖല ഇടിവുണ്ടായി .എന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ അഭിവൃദ്ധി പ്രതീക്ഷിച്ചിരിക്കുന്ന മേഖല കൂടിയാണിത്. ചെറുതും വലുതുമായ ഒട്ടേറെ ട്രാവൽ ടൂർ ഓപ്പറേറ്റർമാർ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.
ദുബായ് എക്സ്പോ 2020 ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കി നില്കക്കെ കൂടുതൽ കമ്പനികളും വിദേശ സഞ്ചാരികളും ദുബായിൽ എത്തും. സഫാരികളും സിറ്റി ടൂറുകാലുമൊക്കെ തുടങ്ങിക്കഴിഞ്ഞു. പുതിയ വിനോദസഞ്ചാരി ഇടങ്ങളും രാജ്യം കോവിഡ് നിയന്ത്രണങ്ങളോടെ സഞ്ചാരികൾക്ക് തുറന്നു കൊടുക്കുകയാണ്.പുതിയ സംരംഭകർക്കായി ഇളവുകളോടെ ദുബായ് സാമ്പത്തിക കാര്യവകുപ്പ് പുതിയ ലൈസൻസുകൾ നൽകി തുടങ്ങി. നിക്ഷേപസൗഹൃദ നഗരമെന്ന നിലയിൽ എളുപ്പം തീർക്കാവുന്ന നടപടിക്രമങ്ങളും സാമ്പത്തിക ചിലവ് ലഘൂകരിച്ചും ആണ് ലൈസൻസ് അനുവദിക്കുന്നത് നിയമപരമായ രേഖകൾ ശരിയാക്കാൻ കേവലം ഒരാഴ്ച കൊണ്ട് ബിസിനസ് ആരംഭിക്കാൻ സാധിക്കും വാണിജ്യ-വ്യവസായ പ്രൊഫഷണൽ ലൈസൻസുകൾ എല്ലാം ഇത്തരത്തിൽ എളുപ്പം ലഭിക്കുകയും സംരംഭകരും ജീവനക്കാരും വർദ്ധിക്കുകയും ചെയ്യും . സേവന , വ്യാപാര ജ്വല്ലറി രംഗങ്ങളിൽ വലിയ അഭിവൃദ്ധിയാണ് പ്രതീക്ഷിക്കുന്നത്. പ്രോപ്പർട്ടി നിർമാണമേഖലയിലെ വലിയ പുരോഗതി ഉണ്ടാകും എന്ന് യുഎഇയിലെ സാമ്പത്തിക വിദഗ്ധൻ ഭാസ്കർ രാജ് പറഞ്ഞു. ഈ വർഷം ജൂലായ് വരെ പ്രോപ്പർട്ടി മേഖലയിൽ 73 മില്യൺ ദർഹം (ഏകദേശം 1,47,334 കോടി രൂപയുടെ )വ്യാപാരം ദുബായിൽ നടന്നതായാണ് കണക്ക് .കൂടാതെ ഈ വർഷം ആദ്യം ആറുമാസത്തിൽ 31000 ആയിരം ട്രേഡ് ലൈസൻസുകൾ ദുബായിൽ അനുവദിച്ചിട്ടുണ്ടെന്നും ഭാസ്കർ പറഞ്ഞുദുബായ് എക്സ്പോ 2020 ആരംഭിക്കാൻ ഇടയ്ക്ക് വിദഗ്ധ അവ്യക്ത രംഗങ്ങളിൽ നൂറുകണക്കിന് തൊഴിലവസരങ്ങളാണ് വരാൻ പോകുന്നത് പലരും നേരിട്ടും അല്ലാതെയും അഭിമുഖം പൂർത്തിയാക്കി നിയമനം കാത്തിരിക്കുന്നു സെപ്റ്റംബറിൽ സ്കൂളുകൾ സാധാരണ നിലയിലാകും എന്ന പ്രതീക്ഷയിലാണ്.