ബഹ്‌റൈൻ  മാർത്തോമ്മാ ഇടവക മിഷൻ റിട്രീറ്റ് – 2021 

ബഹ്‌റൈൻ: മാർത്തോമ്മാ ഇടവകയുടെ ആത്മീയ സംഘടനയായ ബഹ്റിൻ മാർത്തോമ്മാ ഇടവക മിഷന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 18-ാം തീയതി ബുധൻ ബഹ്റിൻ സമയം രാവിലെ10 മണിക്ക് “മഹാമാരിക്ക് ശേഷമുള്ള വിശ്വാസം – ഒരുകാഴ്ചപ്പാട് ” എന്ന വിഷയത്തെ ആസ്പദമാക്കി , ഏകദിന റിട്രീറ്റ് സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെട്ടു.

COVID -19 എന്ന വൈറസ് ഇതിനോടകം ലക്ഷകണക്കിന് വിലപ്പെട്ട ജീവനുകൾ അപഹരിച്ച് കഴിഞ്ഞു. COVID -19 വരുത്തിയ മരണത്തേക്കാൾ , അത് ലോകത്ത് വരുത്തിയ മാറ്റങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ മാറ്റങ്ങൾക്ക് അനുസരിച്ച് മാറുന്നവർക്ക് മാത്രമേ കോവിഡാനന്തര ലോകത്ത് അതിജീവനം സാദ്ധ്യമാകൂ. ആയതിനാൽ ക്രിസ്തീയ ജീവിതത്തേയും ശുശ്രൂഷയേയും COVID -19 എപ്രകാരം ബാധിക്കുന്നു എന്ന തിരിച്ചറിവിന് ഇടവക മിഷൻ റിട്രീറ്റിലെ ക്ലാസുകൾ മുഖാന്തരമായി.

പ്രസ്തുത റിട്രീറ്റ് സഹ വികാരിയും ഇടവക മിഷൻ വൈസ് പ്രസിഡന്റുമായ റവ.വി.പി.ജോൺ അച്ചന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ചു. ഏകദിന റിട്രീറ്റ് കൺവീനർ ശ്രീ. ജേക്കബ് ജോർജ്ജ് ( അനോജ് ) സ്വാഗതവും, ഇടവക വികാരിയും ഇടവക മിഷൻ പ്രസിഡന്റുമായ റവ.ഡേവിഡ് വി.ടൈറ്റസ് അദ്ധ്യക്ഷ പ്രസംഗവും നടത്തി .

സും പ്ലാറ്റ്ഫോമിൽ നടത്തപ്പെട്ട ഏകദിന റിട്രീറ്റിൽ ക്ലാസുകൾക്ക് നേതൃത്വം നൽകിയത് ഇംഗ്ലീഷിലും , മലയാളത്തിലുമായി 3 വാല്യങ്ങളായി ബൈബിൾ ക്വിസ് , മോട്ടിവേഷണൽ ബുക്കുകൾ ഉൾപ്പെടെ ഏകദേശം 11 ഓളം ബുക്കുകളുടെ ഗ്രന്ഥകർത്താവും, 9 ഓളം ഗാനങ്ങൾ രചിച്ച മാരാമൺ കൺവെൻഷൻ ഗാന രചയിതാവുമായ
KSEB – ൽ എക്സിക്യൂട്ടിവ് എഞ്ചിനിയറായി
സേവനം അനുഷ്ടിക്കുന്ന ബഹുമാനപ്പെട്ട എഞ്ചിനിയർ തോമസ് അലക്സാണ്ടർ ആണ്. DSMC യുടെ 2019 ലെ മികച്ച ഗാന രചയിതാവിനുള്ള ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപോലീത്ത പുരസ്കാര ജേതാവാണ്.

മുഖ്യ പ്രാസംഗികനോടുള്ള ബഹുമാനാർത്ഥം ഇടവക ഗായക സംഘം, തോമസ് അലക്സാണ്ടർ സാർ രചിച്ച 2 ഗാനങ്ങൾ ആലപിച്ചു. തുടർന്ന് ഇടവക മിഷൻ ആത്മായ വൈസ് പ്രസിഡന്റ് ശ്രീ. മാത്യു വർഗ്ഗീസ് സമാപന പ്രാർത്ഥനയും ഇടവക മിഷൻ സെക്രട്ടറി ശ്രീ. ജോസ് ജോർജ്ജ് കൃതജ്ഞതയും അറിയിച്ചു.

വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്തപ്പെട്ട ഏകദിന റിട്രീറ്റിന്റെ സംപ്രേക്ഷണം ഇടവക മീഡിയ ടീമിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.