സൗദി അറേബ്യ : സൗദിയിലെ സ്ത്രീ ശാക്തീകരണത്തിന് പുതിയ അധ്യായം കുറിച്ച് സായുധ സൈനികമേഖലയിലും സ്ത്രീ സാന്നിധ്യം. പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ വനിതാ സായുധ സൈനിക സംഘം കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
മൂന്നുമാസത്തെ പരിശീലനം പൂർത്തിയാക്കിയാണ് ആദ്യ വനിതാ സായുധ സൈനിക സംഘം രാജ്യരക്ഷയുടെ പ്രതിരോധ മേഖലയുടെ ഭാഗമാകുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൗദി അറേബ്യ സ്ത്രീകൾക്ക് സൈനിക റിക്രൂട്ട്മെന്റിന് തുടക്കമിട്ടത്. ഏകീകൃത പ്രവേശന പോർട്ടലിലൂടെ രജിസ്റ്റർ ചെയ്തു അഭിമുഖവും പൂർത്തിയാക്കിയ ശേഷമായിരുന്നു പരിശീലനം.
സൈനികമേഖലയിലെ വിവിധ തസ്കികകളിലേക്ക് സ്വദേശികളായ സ്ത്രീ പുരുഷന്മാരിൽ നിന്നും അപേക്ഷ സ്വീകരിച്ചിരുന്നു. സ്ത്രീ അപേക്ഷകരിൽ നിന്നും 21 നും 40 നും ഇടയിൽ പ്രായമുള്ളവരെയാണ് തിരഞ്ഞെടുത്തത്. സ്വന്തമായി ദേശീയ തിരിച്ചറിയൽ കാർഡും കുറഞ്ഞത് ഹൈസ്കൂൾ വിദ്യാഭ്യാസവും ഉള്ള സൗദി ഇതര പൗരന്മാരെ വിവാഹം കഴിക്കാത്തവരെയാണ് സൈന്യത്തിലേക്ക് തെരഞ്ഞെടുത്തത്..
14 ആഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയവർക്ക് സായുധ സേന വിദ്യാഭ്യാസ പരിശീലന അതോറിറ്റി മേധാവി മേജർ ജനറൽ ആദിൽ അൽ ബലാവി ബിരുദ വിതരണം നടത്തി.
പരിപാടിയില്‍ സൈനിക രംഗത്തെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു