ഐവൈസിസി പ്രവർത്തനങ്ങൾ മാതൃകാപരം – യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡൻ്റ് ബി വി ശ്രീനിവാസ്

മനാമ:ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ യൂത്ത്ഫെസ്റ്റ് 2021 സംഘടിപ്പിച്ചു.ഏഴാമത് യൂത്ത് ഫെസ്റ്റ് ആണ് കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ സംഘടിപ്പിച്ചത്.ഐമാക് സ്റ്റുഡിയോയിൽ ബിഎംസി ഓൺലൈൻ ആയി നടന്ന പരിപാടി ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ ഉത്‌ഘാടനം ചെയ്തു. ബിഎംസി കൂടാതെ
ഐ വൈ സി സി ബഹ്റൈൻ എഫ് ബി പേജ് അടക്കം പത്തോളം സോഷ്യൽ മീഡിയ പേജുകളിൽ ലൈവ് ആയി പരിപാടി തൽസമയം സംപ്രേഷണം ഉണ്ടായിരുന്നു,
ഐഒസി ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ മുഖ്യാഥിതിയായി പങ്കെടുത്തു.ഐമാക് മാനേജിങ് ഡയറക്ടറും സാമൂഹിക പ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരം ആശംസകൾ നേർന്നു,
,യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബിവി ശ്രീനിവാസ്,മഹിളാ കോൺഗ്രെസ്സ് ദേശീയ അധ്യക്ഷ നെറ്റാ ഡിസൂസ,എൻഎസ്‌യൂ ദേശീയ പ്രസിഡന്റ് നീരജ് കുന്തൻ,എഐസിസി സെക്രെട്ടറി ധീരജ് ഗുർജാൽ കേരളത്തിൽ നിന്നുള്ള എംപി മാർ എംഎൽഎ മാർ എന്നിവർ ഓൺലൈനിൽ വഴി ആശംസകൾ നേർന്നു, ആശംസ അറിയിച്ചു.ഐ വൈ സി സിയുടെ പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്നും കൊറോണ രൂക്ഷമായ കാലത്ത് സംഘടന ചെയ്ത പ്രവർത്തനങ്ങൾ ശ്ലാഖനീയം ആണെന്നും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡൻ്റ് ബി വി ശ്രീനിവാസ് അഭിപ്രായപ്പെട്ടു,ഐ വൈ സി സി പിന്തുടരുന്നത് യഥാർത്ഥ കോൺഗ്രസ് സംസ്കാരം ആണെന്നും അദ്ദേഹം പറഞ്ഞു.
ധീരരക്തസാക്ഷി ഷുഹൈബ് ന്റെ പേരിൽ ഗൾഫ് മേഖലയിൽ നിന്നുള്ള മികച്ച സാമൂഹിക പ്രവർത്തനകന് ഐ വൈ സി സി നൽകുന്ന ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം പ്രമുഖ സാമൂഹിക പ്രവർത്തകൻ ശ്രീ ബഷീർ അമ്പലായിക്ക് സമ്മാനിച്ചു.കോവിഡ് മഹാമാരിയുടെ സമയത്ത് സ്വന്തം ആരോഗ്യം വരെ തൃണവൽക്കരിച്ചുകൊണ്ട് ജോലി ചെയ്ത ആരോഗ്യമേഖലയിലെ പ്രവർത്തകരെ ആദരിച്ചു. ഐവൈസി ദേശീയ പ്രസിഡന്റ് അനസ് റഹീം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സ്വാഗതം ആശംസിച്ചു,പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ ഹരിഭാസ്കർ നന്ദി പറഞ്ഞു.സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ അടങ്ങിയ മാഗസിൻ ഐ ഓ സി പ്രസിഡൻ്റ് മുഹമ്മദ് മൻസൂർ മാഗസിൻ കൺവീനർ ബെൻസി ഗനിയുഡ് വസ്റ്റ്യന് നൽകി പ്രകാശനം ചെയ്തു .ഐവൈസിസി യുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു. പ്രോഗ്രാം കൺവീനർ വിനോദ് ആറ്റിങ്ങലിന്റെ നേതൃത്വത്തിൽ ബഹ്‌റൈനിലെ കലാകാരന്മാരെ ഉൾപ്പെടുത്തി കലാപരിപാടികൾ നടന്നു. ട്രഷർ നിധീഷ് ചന്ദ്രൻ,ബെൻസി ഗനിയുഡ് വസ്റ്റ്യൻ,ഫാസിൽ വട്ടോളി സന്തോഷ് സാനി,സലിം എന്നിവർ പരുപാടികൾക് നേതൃത്വം നൽകി.