മനാമ: ഇന്ത്യൻ സ്കൂൾ സോഷ്യൽ സയൻസ് ദിനം ഓൺലൈനിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. IV മുതൽ X വരെയുള്ള ക്ലാസുകളിലാണ് പരിപാടികളും പ്രവർത്തനങ്ങളും നടത്തിയത്.
പത്താം ക്ലാസ് ഇൻക്രെഡിബിൾ ഇന്ത്യ എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ അഞ്ചാം ക്ലാസ് ഇന്ത്യയുടെ വിവിധ വശങ്ങൾ എടുത്തുകാണിച്ചു. പവർപോയിന്റ് അവതരണങ്ങളും പ്രഭാഷണങ്ങളും ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും അസംഖ്യം ആകർഷണങ്ങളും എടുത്തുകാണിച്ചു. കുട്ടികൾ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് വിവിധ വസ്ത്രങ്ങൾ ധരിച്ച് അവരുടെ സംസ്ഥാനങ്ങളുടെ ഒരു പൈതൃകം അവതരിപ്പിച്ചു.
VII, VIII ക്ലാസുകൾ ഹരിത പരിസ്ഥിതി സൃഷ്ടിക്കുന്നതിലും മാലിന്യ സംസ്കരണത്തിൽ അവബോധം വളർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യയുടെ കുറഞ്ഞു വരുന്ന വനമേഖലയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ പരിഹരിക്കാനുമുള്ള പ്രവർത്തനങ്ങൾ നടത്തി.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നാല്, ആറ്, ഒമ്പത് ക്ലാസുകൾ പരിപാടികൾ സംഘടിപ്പിച്ചു.
വിദ്യാർത്ഥികളുടെ പൂർണ്ണഹൃദയത്തോടെയുള്ള പങ്കാളിത്തം, അധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾ, മാനേജ്മെന്റിന്റെ പിന്തുണ എന്നിവ ഈ പരിപാടി വൻ വിജയമാക്കി. HOD പ്രേമ ജോസഫ് പരിപാടി ഏകോപിപ്പിച്ചു.
ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം പ്രതിഫലിപ്പിക്കുന്ന ആഘോഷം സംഘടിപ്പിച്ച വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.