കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി പ്രവർത്തക സംഗമവും, മർഹും പി വി മുഹമ്മദ് അരീക്കോട് അനുസ്മരണവും സംഘടിപ്പിച്ചു.

മനാമ. കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി പ്രവർത്തക സംഗമവും, മർഹും പി വി മുഹമ്മദ് അരീക്കോട് അനുസ്മരണവും സംഘടിപ്പിച്ചു. ബഹ്‌റൈൻ സമസ്ത ചാപ്റ്റർ ഉപാധ്യക്ഷൻ സയ്യിദ് യാസർ ജിഫ്രി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമം കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ മർഹും പി വി മുഹമ്മദ് അരീക്കോട് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. “ചേർത്തു പിടിക്കാൻ ചേർന്നു നിൽക്കാൻ കെഎംസിസി യിൽ അംഗമാവുക” എന്ന ശീർശകത്തിൽ ബഹ്‌റൈൻ കെഎംസിസി അംഗത്വ പ്രചാരണ ക്യാമ്പയിൻ മലപ്പുറം ജില്ലാതല ഉദ്ഘാടനം കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ കെഎംസിസി അംഗത്വം കുഞ്ഞിമുഹമ്മദ് വളാഞ്ചേരിക്ക്‌ നൽകി കൊണ്ട് നിർവഹിച്ചു. സ്ത്രീകൾക്കുള്ള അംഗത്വ വിതരണം കെഎംസിസി സംസ്ഥാന സെക്രട്ടറി ഒ കെ കാസിം കോട്ടക്കൽ നിയോജക മണ്ഡലം M L A പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങളുടെ മകൾ ഫാത്തിമ ഹനാൻ അനസ് തങ്ങൾക്ക് നൽകി കൊണ്ട് നിർവ്വഹിചു. ബഹ്‌റൈൻ കെഎംസിസി യുടെ സാമൂഹ്യ സുരക്ഷാ(അൽ അമാന) പദ്ധതിവിശദീകരണം ജനറൽ കൺവീണർ മാസിൽ പട്ടാമ്പി നിർവ്വഹിച്ചു. അൽ അമാനയുടെ ഉദ്ഘാടനം സെക്രട്ടറിയേറ്റ് മെമ്പറും സീനിയർ നേതാവുമായ V H അബ്ദുള്ള ,ശബീറലിക്ക്‌ നൽകി കൊണ്ട് നിർവ്വഹിച്ചു. കെഎംസിസി യുടെ ജീവകാരുണ്ണ്യ പ്രവർത്തനങ്ങളെ കുറിച്ചും മാതൃസംഘടന യായ മുസ്ലിം ലീഗ് ന്റെ പ്രാധാന്യത്തെ കുറിച്ചും പ്രമുഖവാഗ്മി ഹസ്നവി മുഹമ്മദ് അസ്‌ലം ഹുദവി കണ്ണാടിപ്പറംബ് മുഖ്യ പ്രഭാഷണം നടത്തി.
കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ അഞ്ചച്ചവിടി അധ്യക്ഷത വഹിച്ച സംഗമത്തിൽ കെഎംസിസി സംസ്ഥാന നേതാക്കൻമ്മാരായ കെ പി മുസ്തഫ, ഗഫൂർ കൈപ്പമഗലം, ഷാഫി പാറക്കാട്ടെ,എന്നിവരും നിരവധി കെഎംസിസി മെമ്പർമാരും കുടുംബങ്ങളും പങ്കെടുത്തു. കെഎംസിസി ജില്ലാ ജനറൽ സെക്രെട്ടറി റിയാസ് വെള്ളച്ചാൽ സ്വാഗതവും സെക്രെട്ടറി റിയാസ് വി കെ നന്ദിയും പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷാഫി കോട്ടക്കൽ, അലി അക്ബർ ,റിയാസ് ഒമാനൂർ, സെക്രെട്ടറിമാരായ നൗഷാദ് മുനീർ, മഹ്‌റൂഫ് ആലുങ്ങൽ, മലപ്പുറം ജില്ലാ വനിതാ വിഭാഗം പ്രസിഡണ്ട് ജസീറ അലി,വൈസ് പ്രസിഡണ്ടുമാരായ അസ്മാബി സൈദലവി, റഫ്‌സീന അമീർ അലി ,സെക്രട്ടറി മർഷിദ നൗഷാദ് മുനീർ , പ്രവർത്തക സമിതി അംഗം സാബിർ ഒമാനൂർ, മൻസൂർ തവനൂർ, കമ്മിറ്റി മെമ്പർ മുജീബ് adwell എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി.