ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) മെഗാ മെഡിക്കൽ ക്യാമ്പ് ദാർ അൽ ഷിഫായിൽ നടന്നു

മനാമ : ബഹ്‌റൈൻ ഇന്ത്യൻ എംബസ്സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് എന്ന ഐ സി ആർ എഫ് തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . ധാർ   അൽ ഷിഫ  മെഡിക്കൽ സെന്ററിൽ വച്ച് നടന്ന ക്യാമ്പിൽ  നൂറ്റി മുപ്പതോളം തൊഴിലാളികൾ പങ്കെടുത്തു .ജനറൽ വിഭാഗം മേധാവി ഡോക്ടർ സുബ്രമണ്യൻ നേതൃത്വത്തിൽ  നടന്ന ക്യാമ്പിൽ   എംബസി സെക്കന്റ് സെക്രറി  രവി  ശുക്ല   മുഖ്യാഥിതി ആയിരുന്നു . ഇന്ത്യൻ  കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് വിവിധ ആശുപത്രികളുമായും മെഡിക്കൽ സെന്ററുകളുമായും ചേർന്ന് നടത്തുന്ന ഒരു  വർഷം നീണ്ടുനിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ആണ്  ക്യാമ്പ് സംഘടിപ്പിച്ചത് .ഐ സി ആർ എഫ്  മുൻ ചെയർമാൻ  ഭഗവാൻ  അസർ പോട്ട , അരുൾ ദാസ്  എന്നിവർ സംബന്ധിച്ചു . കോർഡിനേറ്റർ നാസ്സർ മഞ്ചേരി , ഹോസ്പിറ്റലിൽ  ഡയറക്ടർ  കെ ടി മുഹമ്മദലി , ജനറൽ മാനേജർ ഷമീർ പട്ടച്ചോല, അമൽ , ഷജീർ മൂഴിക്കൽ , റാഷിദ് മേടമ്മൽ  എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി . ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ അനുസ്മരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന  മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ മാസം   ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയാണ് ഉൽഘാടനം ചെയ്തത് .ഒരു വർഷ  കാലയളവിൽ 5000-ലധികം തൊഴിലാളികൾക്ക് വിവിധ ആശുപത്രികൾ കൂടാതെ  മെഡിക്കൽ സെന്ററുകളുമായി ചേർന്ന് മെഡിക്കൽ പരിശോധനകൾ നടത്താനാണ് മെഗാ മെഡിക്കൽ ക്യാമ്പ് ലക്ഷ്യമിടുന്നത്.  ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടക്കും.