അനന്യമോളുടെ ചികിത്സാ സഹായത്തുക ഹോപ്പ് ബഹ്‌റൈൻ കൈമാറി.

ബഹ്‌റൈൻ : സാമ്പത്തികപ്രതിസന്ധി മൂലം നാട്ടിലേയ്ക്കുള്ള യാത്രയും, മോളുടെ ശസ്ത്രക്രിയയും നടത്താനാകാതെ വിഷമിക്കുന്ന കോട്ടയം ചിങ്ങവനം സ്വദേശികൾക്കാണ് ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകിയത്. ഒരു വയസ് പ്രായമുള്ള അനന്യമോളുടെ കഴുത്തിലെ മുഴ, ജനിച്ചപ്പോൾ മുതൽ കൂടെയുള്ളതാണ്. വളരുന്തോറും മുഴ വലുതാകുന്ന ആശങ്കയിലായിരുന്നു അനന്യയുടെ മാതാപിതാക്കളായ രാജേന്ദ്രനും ബിന്ദുവും. INR 309,772 (മൂന്നുലക്ഷത്തി ഒൻപതിനായിരത്തി എഴുന്നൂറ്റി എഴുപത്തിരണ്ട് രൂപ) യാണ് ഹോപ്പ് ബഹ്‌റൈൻ സമാഹരിച്ച് നൽകിയത്. തുക ഹോപ്പിന്റെ രക്ഷാധികാരി ഷബീർ മാഹി, കോ- ഓർഡിനേറ്റർ ഷിജു സി പി യ്ക്ക് കൈമാറി. സഹായത്തുക കുട്ടിയുടെ അമ്മയുടെ അക്കൗണ്ടിൽ അയച്ചുനൽകിയതായും സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രസിഡന്റ് ലിജോ വർഗീസും, സെക്രെട്ടറി ഗിരീഷ് ജി പിള്ളയും അറിയിച്ചു.