ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഒക്ടോബർ 15ന് അരുൺ ജോസ് എതിരില്ലാത്ത സ്ഥാനാർഥി

മനാമ : ബ​ഹ്​​റൈ​നി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള പ്ര​വാ​സി ക്ല​ബ്ബാ​യ ഇ​ന്ത്യ​ൻ ക്ല​ബി​ൽ​ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ആ​വേ​ശം. ര​ണ്ട്​ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കേ​ണ്ട എക്സിക്യൂട്ടീവ് കമ്മിറ്റി തെ​ര​ഞ്ഞെ​ടു​പ്പ്​ 10 മാ​സം വൈ​കി ഒ​ക്​​ടോ​ബ​ർ 15ന്​ ​ന​ട​ക്കും. നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​യ​താ​ണെ​ങ്കി​ലും കോ​വി​ഡ്​ -19 കാ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പ്​ നീ​ണ്ടു​​പോ​വു​ക​യാ​യി​രു​ന്നു. 1915ൽ ​സ്​​ഥാ​പി​ത​മാ​യ ഇ​ന്ത്യ​ൻ ക്ല​ബി​ൽ 1000ത്തോ​ളം അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്​. 2015ൽ ​നൂ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച്​ ക്ല​ബ്​ ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​വു​മാ​യി അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മാ​ണ്​ പു​ല​ർ​ത്തു​ന്ന​ത്. ബ​ഹ്​​റൈ​നി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ ക്ല​ബു​ക​ളു​ടെ​യും അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും സൊ​സൈ​റ്റി​ക​ളു​ടെ​യും മാ​താ​വ്​ എ​ന്നും ഇ​ന്ത്യ​ൻ ക്ല​ബ്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്നു. വെ​ള്ളി​യാ​ഴ്​​ച​ത്തെ വോ​െ​ട്ട​ടു​പ്പി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി 2022 ഡി​സം​ബ​ർ വ​രെ​യാ​യി​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ്​ വൈ​കി​യ​തി​നാ​ൽ പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക്​ 10 മാ​സം കു​റ​വ്​ കാ​ലാ​വ​ധി​യാ​ണ്​ ല​ഭി​ക്കു​ക.

ഇ​ത്ത​വ​ണ ടീം ​ഡൈ​നാ​മി​ക്, ടീം ​ഡെ​മോ​ക്രാ​റ്റി​ക്​ എ​ന്നി​ങ്ങ​നെ ര​ണ്ടു പാ​ന​ലു​ക​ൾ മ​ത്സ​ര​രം​ഗ​ത്ത്​ സ​ജീ​വ​മാ​യു​ണ്ട്. അം​ഗ​ങ്ങ​ളു​ടെ ക​ല, കാ​യി​ക, ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഉൗ​ന്ന​ൽ​ന​ൽ​കു​ന്ന വാ​ഗ്​​ദാ​ന​ങ്ങ​ളാ​ണ്​ ഇ​രു​പാ​ന​ലു​ക​ളും മു​ന്നോ​ട്ടു​​വെ​ക്കു​ന്ന​ത്. കെ.​എം. ചെ​റി​യാ​നാ​ണ്​ ടീം ​ഡൈ​നാ​മി​ക്കി​െൻറ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നാ​ർ​ഥി. ഇ​ൻ​ഡോ​ർ ഗെ​യിം​സ്​ സെ​ക്ര​ട്ട​റി സ്​​ഥാ​ന​ത്തേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന അ​രു​ൺ കെ. ​ജോ​സി​ന്​ എ​തി​ർ​സ്​​ഥാ​നാ​ർ​ഥി​യി​ല്ല. മു​മ്പ്​​ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നം വ​ഹി​ച്ചി​ട്ടു​ള്ള കാ​ഷ്യ​സ്​ കാ​മി​ലോ പെ​രേ​ര​യാ​ണ്​ ടീം ​ഡെ​മോ​ക്രാ​റ്റി​ക്കി​െൻറ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നാ​ർ​ഥി. രാവിലെ 10 മണിക്കുള്ള എക്സ്ട്രാഓർഡിനറി ജനറൽ മീറ്റിംഗിന് ശേഷം ആരംഭിക്കുന്ന വോട്ടിംഗ് വൈകുന്നേരം 5 മണി വരെ എല്ലാ കോവിഡ് നിയമങ്ങളും പാലിച്ചുകൊണ്ട്‌ തുടരുന്നതായിരിക്കും എന്നും വോട്ടെണ്ണൽ 6:30ഓട് കൂടി ആരംഭിക്കും എന്നും നിലവിലെ പ്രസിഡന്റ് സ്​​റ്റാ​ലി​ൻ ജോ​സ​ഫ് അറിയിച്ചു.