മനാമ : ഇന്ത്യ – ബഹ്റൈൻ സഹൃദ ബന്ധത്തിന്റെ അൻപതാം വാര്ഷികത്തിന്റ്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായി . ഇന്ത്യൻ അബാസിഡർ പീയുഷ് ശ്രീ വാസ്തവ ആഘോഷ പരിപാടികൾക്ക് ഉൽഘടനം ചെയ്തു . വ്യവസായിക വാണിജ്യ മന്ത്രലയം , വിനോദ സഞ്ചാര മന്ത്രാലയം കൊമേർഷ്യൽ രെജിസ്ട്രേഷൻ ആൻഡ് കമ്പനീസ് അണ്ടർ സെക്രട്ടറി നിബ്രാസ് മുഹമ്മദ് താലിബ് , ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസെർ രൂപ വാല , സ്പോർട് ബഹ്റൈൻ ആക്ടിങ് സി ഇ ഓ സഫ ഷെരീഫ് അൽ ഖലീഫ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു . ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ശക്തമായ വ്യാപാരബന്ധത്തിെൻറ ഉദാഹരണമാണ് ലുലു ഗ്രൂപ് എന്നും ഇരുരാജ്യങ്ങളുടെയും പൈതൃകം ആഘോഷിക്കുന്നതിൽ ലുലു എന്നു മുന്നിൽ ആണെന്നും അംബാസിഡർ പറഞ്ഞു . ഉത്ഘാടനത്തോടനുബന്ധിച്ചു ബഹ്റിനും ഇന്ത്യയും തമ്മിൽ ബന്ധം വ്യക്തമാക്കുന്ന ഹ്രസ്വ ചിത്രവും സംഗീത പരിപാടിയും ഫ്ലാഷ് മോബും ഇതോടൊപ്പം നടന്നു . ഉപഭോക്താക്കൾക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ചാണ് ഇന്ത്യ ബഹ്റൈൻ സഹൃത്തിന്റെ അൻപതാം വർഷം ലുലു ഹൈപ്പർ മാർക്കറ്റ് ആഘോഷിക്കുന്നത് .