എസ്‌ പി ബി ക്ക് സ്മരണാഞ്ജലിയുമായി “വേദം”

ബഹ്‌റൈൻ : ഗന്ധർവ്വഗായകൻ ശ്രീ. എസ്‌ പി ബാലസുബ്രഹ്മണ്യത്തിന്റെ ഒന്നാം ഓർമ്മദിനത്തിൽ അദ്ദേഹത്തിന്‌ സ്മരണാഞ്ജലി അർപ്പിച്ച്‌ ബഹറിനിലെ കലാകൂട്ടായ്മയായ “ലക്ഷ്യ” പുറത്തിറക്കിയ “വേദം” സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നു.നർത്തകിയും നൃത്താധ്യാപികയും കോറിയോഗ്രാഫറുമായ വിദ്യാശ്രീ സംവിധാനം ചെയ്ത വേദത്തിൽ ബഹറിനിൽ 9-ആം ക്ലാസ്‌ വിദ്യാർത്ഥിനിയായ സർഗ്ഗ സുധാകരനും, വിദ്യാശ്രീയും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. 1983ൽ പുറത്തിറങ്ങിയ സാഗര സംഗമം എന്ന സിനിമയിൽ എസ്‌ പി ബി പാടി പ്രശസ്തമായ “വേദം അണുവണുവുണ നാദം…” എന്ന ഗാനമാണ്‌ സൗണ്ട്‌ ഇഞ്ചിനീയർ ജോസ്‌ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ജോളി കൊച്ചീത്രയും സന്ധ്യ ഗിരീഷും ചേർന്ന് ആലപിച്ചിരിക്കുന്നത്‌. ഇതിന്റെ കാമറയും എഡിറ്റിംഗും ജേക്കബ്‌ ക്രിയേറ്റീവ്‌ബീസും അസോസിയേറ്റ്‌ ജയകുമാർ വയനാടുമാണ്‌. ജെബിൻ നെൽസൺ അസോസിയേറ്റ്‌ കോറിയോഗ്രാഫിയും ചെയ്തിരിക്കുന്നു. എസ്‌ പി ബി ക്കായി ലക്ഷ്യ സമർപ്പിച്ച ഈ സ്മരണാഞ്ജലി അദ്ദേഹത്തിന്റെ ഗാനങ്ങളെപ്പോലെതന്നെ ഇത്രമേൽ സ്വീകരിച്ച് പ്രോത്സാഹിപ്പിച്ച എല്ലാവരോടും നന്ദിയും സ്നേഹവുമുണ്ടെന്ന് സംവിധായിക വിദ്യാശ്രീ പറഞ്ഞു.