കോവിഡ് നിയമത്തില്‍ ഇളവ് വരുത്തി ദുബായ്. സാമൂഹിക അകലം ഒരു മീറ്ററായി കുറച്ച് കൊണ്ടാണ് ഇളവ് വരുത്തിയത്. റെസ്റ്റോറന്റുകള്‍, കഫേകള്‍, ഷോപ്പിംഗ് സെന്ററുകള്‍, ജിമ്മുകള്‍, ബീച്ചുകള്‍, പൊതു, വിനോദ പാര്‍ക്കുകള്‍, ഓഫീസുകള്‍, ജോലിസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഒരു മീറ്റര്‍ മാത്രം സാമൂഹിക അകലം പാലിച്ചാല്‍ മതിയെന്ന് ടൂറിസം ആന്റ് കൊമേഴ്സ് മാര്‍ക്കറ്റിംഗ് വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചു. രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കണമെന്നായിരുന്നു മുന്‍ ചട്ടം.